ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

സിഡ്ബിക്ക് സര്‍ക്കാര്‍ അയ്യായിരം കോടിയുടെ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ വര്‍ദ്ധിപ്പിക്കുന്നതിനായി ചെറുകിട വ്യവസായ വികസന ബാങ്കിന് 5,000 കോടി രൂപയുടെ മൂലധനം നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം മൂന്ന് ഘട്ടങ്ങളിലായാണ് ഫണ്ട് അനുവദിക്കുന്നതെന്ന് അറിയിച്ചു.

2025 മാര്‍ച്ച് 31 ലെ ബുക്ക് വാല്യു പ്രകാരം 2025-26 ല്‍ 3,000 കോടി നിക്ഷേപിക്കും. 2026-27 ലും 2027-28 ലും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ ബുക്ക് വാല്യു പ്രകാരം 1,000 കോടി വീതം നിക്ഷേപിക്കും. ധനകാര്യ സേവന വകുപ്പ് ഓഹരികള്‍ നല്‍കും.

സിഡ്ബിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന എംഎസ്എംഇകളുടെ എണ്ണം 2025 അവസാനത്തോടെ 76.26 ലക്ഷത്തില്‍ നിന്ന് 2028 അവസാനത്തോടെ 1.02 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 25.74 ലക്ഷം പുതിയ എംഎസ്എംഇ ഗുണഭോക്താക്കള്‍ കൂടി ചേരും.

എംഎസ്എംഇ വായ്പ
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, നിലവില്‍ 6.90 കോടി എംഎസ്എംഇകള്‍ ഏകദേശം 30.16 കോടി ആളുകള്‍ക്ക് വായ്പ നല്‍കുന്നു. ഒരു സംരംഭം ശരാശരി 4.37 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. 25.74 ലക്ഷം പുതിയ എംഎസ്എംഇ വായ്പക്കാരെ കൂടി ചേര്‍ക്കുന്നതിലൂടെ 2027-28 ആകുമ്പോഴേക്കും ഏകദേശം 1.12 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന ഡയറക്റ്റഡ് ക്രെഡിറ്റ്, ഡിജിറ്റല്‍, കൊളാറ്ററല്‍-ഫ്രീ ലോണ്‍ ഉല്‍പ്പന്നങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ കടം എന്നിവ കാരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഡ്ബിയുടെ റിസ്‌ക്-വെയ്റ്റഡ് ആസ്തികള്‍ ഉയരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

മൂലധന-റിസ്‌ക്-വെയ്റ്റഡ് അസറ്റ് അനുപാതം (CRAR) നിലനിര്‍ത്താന്‍ ഇതിന് കൂടുതല്‍ മൂലധനം ആവശ്യമാണ്.

സിഡ്ബിയുടെ ക്രെഡിറ്റ് റേറ്റിംഗ് സംരക്ഷിക്കുന്നതിനും ന്യായമായ പലിശ നിരക്കില്‍ ഫണ്ട് സ്വരൂപിക്കാന്‍ അനുവദിക്കുന്നതിനും ശക്തമായ മൂലധന-റിസ്‌ക്-വെയ്റ്റഡ് അസറ്റ് അനുപാതം ആവശ്യമാണ്. സര്‍ക്കാര്‍ പ്രസ്താവന പ്രകാരം, അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉയര്‍ന്ന സമ്മര്‍ദ്ദത്തിലാണെങ്കിലും സിഡ്ബിയുടെ സിആര്‍എആര്‍ 10.50% ന് മുകളിലാകും.

X
Top