ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

എച്ച്എല്‍എല്‍ സ്വകാര്യവത്ക്കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍ അവഗണിക്കുന്നതായി പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി സമയത്ത് അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍.

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് 2സര്‍ക്കാരിന് ഒന്നിലധികം ബിഡ്ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പക്ഷെ അതില്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഓഹരി വിറ്റഴിക്കലിന്റെ (സിജിഡി) അടുത്ത ഘട്ടം കോര്‍ ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാരുടെ അംഗീകാരമാണ്.

റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി), കരട് ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (എസ്പിഎ) എന്നിവയ്ക്ക് ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐഎംജി) അംഗീകാരം നല്‍കി കഴിഞ്ഞു.

കണ്‌സോര്ഷ്യത്തിലെ പ്രധാന അംഗമായി കേരള സര്ക്കാര് സമര്പ്പിച്ച ബിഡിന് അര്ഹമായ പരിഗണന നല്കിയെന്നും എന്നാല് യോഗ്യതാ മാനദണ്ഡങ്ങള് പാലിക്കാത്തതിനാല് താല്പ്പര്യ പ്രകടനത്തിന് (ഇഒഐ) യോഗ്യത നേടാന് കഴിഞ്ഞില്ലെന്നും കേന്ദ്ര സര്ക്കാര് മറുപടി നല്കി.

തിരുവനന്തപുരത്താണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തെ തൊഴിലാളികള്‍ എതിര്‍ക്കുകയാണ്.

X
Top