ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിശാഖപട്ടണത്ത് ഡാറ്റ സെന്റര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍, 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

വിശാഖപട്ടണം: ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഡാറ്റ സെന്റര്‍ ക്ലസ്റ്റര്‍ ഇവിടെ സ്ഥാപിക്കുകയാണ് ഗൂഗിള്‍. ഇതിനായി 10 ബില്യണ്‍ ഡോളറാണ്  (88,730 കോടി രൂപ)  നിക്ഷേപിക്കുക. ഏഷ്യയിലെ ഇത്തരത്തിലുള്ള അവരുടെ ഏറ്റവും വലിയ സ്ഥാപനമായിരിക്കും വിശാഖപട്ടണത്തേത്.

ഒരു ജിഗാവാട്ട് ശേഷിയുള്ള സ്ഥാപനം വലിയ തോതിലുള്ള ഡിജിറ്റല്‍ ഡാറ്റ പ്രൊസസിംഗ്, സ്റ്റോറേജ്, ട്രാന്‍സ്മിഷന്‍ എന്നിവ കൈകാര്യം ചെയ്യും. മൂന്ന് കാംപസുകളിലായാണ് ഇത് സ്ഥിതി ചെയ്യുക. വിശാഖപട്ടണത്തെ അദിവിവരം, തര്‍ലുവാഡ, റംപിള്ളി ഗ്രാമങ്ങളില്‍.

2028 ഓടെ ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കരുതപ്പെടുന്നു.പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ന്ന ശേഷിയുള്ള മൂന്ന് സബ്മറൈന്‍ കേബിളുകളാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്.കൂടാതെ മെട്രോ ഫൈബര്‍ ലൈനുകളും മറ്റ് അത്യാധുനിക ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

ഇത് സംബന്ധിച്ച കരാര്‍ ഗൂഗിളും ആന്ധ്രപ്രദേശ് ഐടി മന്ത്രി നാര ലോകേഷും ഒക്ടോബര്‍ 14 ന് ഒപ്പവയ്ക്കും. ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ ഗൂഗിളിന്റെ ആദ്യ നേരിട്ടുള്ള നിക്ഷേപമാണിത്. യുഎസ്, തായ് വാന്‍, ജപ്പാന്‍ സിംഗപ്പൂര്‍, അയര്‍ലന്റ്, നെതര്‍ലന്റ്‌സ്, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, ജര്‍മ്മനി, ബെല്‍ജിയം, ചിലി എന്നീ പതിനൊന്ന് രാഷ്ട്രങ്ങളില്‍ കമ്പനി ഡാറ്റ സെന്റര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് അടിസ്ഥാന സൗകര്യ ഹബ് സ്ഥാപിക്കാനുള്ള ആന്ധ്ര സര്‍ക്കാറിന്റെ വിശാല പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ ക്ലസ്റ്ററുകള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, വിന്യാസം എന്നിവയെ പിന്തുണയ്ക്കുന്ന നൂതന ഡിജിറ്റല്‍ സൗകര്യങ്ങളുള്ള ഒരു കേന്ദ്രീകൃത മേഖലയാണ് അടിസ്ഥാന സൗകര്യ വികസന ഹബ്ബ്.

X
Top