പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതി

മുഖം മിനുക്കാനൊരുങ്ങി ഗൂഗിൾ എർത്ത്; ജനപ്രിയ പ്ലാറ്റ്‌ഫോമിന് ഇനി ജെമിനിയുടെ കരുത്ത്, വെള്ളപ്പൊക്കവും വരൾച്ചയും കൃത്യമായി പ്രവചിക്കും

നപ്രിയ പ്ലാറ്റ്‌ഫോമായ ഗൂഗിൾ എർത്തിന് കൂടുതൽ മികച്ച മുഖം നൽകാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവ കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി എഐ മോഡലുകൾ ഗൂഗിൾ എർത്തിൽ സംയോജിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഗൂഗിളിന്റെ ഈ പുതിയ നീക്കം എർത്ത് എഐ പ്ലാറ്റ്‌ഫോമിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ്. ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് ഗവേഷകരെയും സാധാരണക്കാരെയും സഹായിക്കും.

ജെമിനി എഐ ഉപയോഗിക്കുന്നതിലൂടെ ദുരന്ത പ്രതികരണ ആസൂത്രണം വളരെ വേഗത്തിൽ സാധ്യമാകും. വർഷങ്ങൾ നീണ്ടുനിന്ന സങ്കീർണ്ണമായ വിശകലനങ്ങൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഇത് അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തന സംഘങ്ങളെ അതിവേഗം പ്രവർത്തിക്കാൻ സഹായിക്കുന്നു.

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്കും വിശകലന വിദഗ്ധർക്കും ഗൂഗിൾ എർത്ത് പ്രൊഫഷണലിലും ഗൂഗിൾ ക്ലൗഡിലും ഈ എഐ സംവിധാനം ഉപയോഗിക്കാനാകും.

X
Top