കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ജിമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ജിമെയ്ല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും പാസ് വേഡുകള്‍ ചോര്‍ന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍പ് മോഷ്ടിച്ച ഡാറ്റകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ഇന്റര്‍നെറ്റ് ഭീമന്‍ പറയുന്നു. ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ ഒരു വലിയ ആര്‍ക്കൈവ് ഓണ്‍ലൈനില്‍ പ്രത്യേക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് വാര്‍ത്ത പരന്നത്.

ഇതോടെ നെറ്റിസണ്‍സ് പരിഭ്രാന്തരായി. ഇത് സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ചോര്‍ന്ന ഡാറ്റയില്‍ 16.4 ദശലക്ഷം ഇ മെയില്‍ അഡ്രസ്സുകളും 183 ദശലക്ഷം യൂണീക്ക് അക്കൗണ്ട് റെക്കോര്ഡുകളുമുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ട്രോയ് ഹണ്ട് വെളിപ്പെടുത്തി.

എന്നാല്‍ തങ്ങളുടെ സൈബര്‍ സുരക്ഷ ശക്തമാണെന്നും ഉപയോക്താക്കള്‍ സുരക്ഷിതരാണെന്നും ഗൂഗിള്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട ഡാറ്റകളില്‍ ജിമെയില്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെട്ടത് ജിമെയില്‍ ഹാക്ക് ചെയ്യപ്പെട്ടത് കാരണമല്ല. മറിച്ച് അത് ചില ഉപയോക്താക്കളുടെ ഗൂഗിളിനോട് ബന്ധമില്ലാത്ത ആപ്പുകളില്‍ നിന്നും ചോര്‍ന്നതാണ്, ഗൂഗിള്‍ വിശദീകരിച്ചു.

X
Top