അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ഗൂഗിള്‍ ബീം ഈവര്‍ഷം

ഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ആനുവല്‍ I/O ഡെവലപ്പർ കോണ്‍ഫറൻസില്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍. 2ഡി വീഡിയോ സ്ട്രീമിനെ 3ഡി വീഡിയോ ആക്കി ഗൂഗിള്‍ ബീം മാറ്റും.

ഈ വർഷം അവസാനത്തോടെ എച്ച്‌പിയുമായി സഹകരിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ബീം ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

ഗൂഗിളിന്റെ സ്റ്റാർലൈൻ സാങ്കേതികവിദ്യയുടെ അടുത്ത അധ്യായം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആറ് ക്യാമറകളുടെ ഒരു നിരയാണ് Google Beam ഉപയോഗിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.

ഒരു AI വീഡിയോ മോഡല്‍ ഈ ദൃശ്യങ്ങളെ തത്സമയം സംയോജിപ്പിച്ച്‌ 3D സൃഷ്ടിക്കുന്നു.

Google Meet ഉപയോഗിച്ച്‌ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുമായി ചാറ്റ് ചെയ്യുന്നതിനിടെ ഇനി നിങ്ങളുടെ ഇഷ്ടഭാഷയില്‍ തത്സമയ വിവർത്തനങ്ങള്‍ കേള്‍ക്കാൻ കഴിയുമെന്ന പ്രഖ്യാപനവും ഗൂഗിള്‍ നടത്തിയിട്ടുണ്ട്.

X
Top