രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ലുലു ഐപിഒക്ക് മികച്ച പ്രതികരണം; ആദ്യ മണിക്കൂറിൽ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ പൂർത്തിയായി

അബുദാബി: ലുലു ഓഹരി വിൽപനക്ക് മികച്ച പ്രതികകരണം. ഇഷ്യൂ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ സബ്സ്ക്രിപ്ഷൻ പൂർണമായി. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഓഹരികളുടെ പ്രൈസ് ബാൻഡ്. ഓഹരികളുടെ ലിസ്റ്റിങ് നവംബർ 14-നെന്നാണ് വിവരം. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളാണ് നീക്കി വെച്ചിരുന്നത്. റീട്ടെയ്ൽ നിക്ഷേപകർ കുറഞ്ഞത് 1,000 ഓഹരികളുടെ ലോട്ടിനും സ്ഥാപന നിക്ഷേപകർ കുറഞ്ഞത് 2,000 ഓഹരികളുടെ ലോട്ടിനുമാണ് അപേക്ഷിക്കേണ്ടിയിരുന്നത്. 

ഈ വർഷം യുഎഇ ഓഹരി വിപണിയിൽ നടക്കുന്ന ഏറ്റവും വലിയ ഓഹരി വിൽപ്പനയാണ് ലുലുവിന്റേത്. 1.43 ബില്യൺ ഡോളർ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അബുദാബി പെൻഷൻ ഫണ്ട്, ബഹ്‌റൈൻ മംതലകത്ത് ഹോൾഡിംഗ് കമ്പനി, എമിറേറ്റ്‌സ് ഇൻ്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി എന്നിങ്ങനെ ഗൾഫ് മേഖലയിൽ നിന്നുള്ള സ്ഥാപന നിക്ഷേപകർ ഏകദേശം 75.3 കോടി ദിർഹത്തിലധികം മൂല്യമുള്ള ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

X
Top