
മുംബൈ: ലിസ്റ്റിംഗ് ദിവസം തന്നെ ഗ്ലോബല്‍ സര്‍ഫേസസ് ഓഹരി 22.18 ശതമാനം ഉയര്‍ന്നു. 171.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ 11.98 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
77.49 ലക്ഷം ഓഹരികള്‍ ഓഫറിനുണ്ടായിരിക്കെ 9.28 കോടി ഓഹരികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. 11.98 മടങ്ങ് അധികം.
റീട്ടെയില്‍ ഭാഗം 4.75 തവണ അധികം സബ്‌സ്‌ക്രൈബുചെയ്തപ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള വ്യക്തികള്‍ (സ്ഥാപനേതര നിക്ഷേപകര്‍) 32.89 തവണ അധികവും നിക്ഷേപ സ്ഥാപനങ്ങള്‍ 8.95 മടങ്ങ് അധികവും അപേക്ഷ സമര്‍പ്പിച്ചു.
പ്രൈസ് ബാന്‍ഡ് ഷെയറിന് 133-140 രൂപയായിരുന്നു.മാര്‍ച്ച് 23-നാണ് ലിസ്റ്റിംഗ്.യുണിസ്റ്റോണ്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ഏക ലീഡ് ബുക്ക് റണ്ണിംഗ് മാനേജര്‍.
8.52 ദശലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 2.55 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലു (OFS) മായിരുന്നു ഐപിഒ. പ്രമോട്ടര്‍ മായങ്ക് ഷാ 1.4 ദശലക്ഷം ഓഹരികളും ശ്വേത ഷാ 1.15 ദശലക്ഷം ഓഹരികളുമാണ് ഒഎഫ്എസ് വഴി വിറ്റഴിച്ചത്.
154.98 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. പ്രകൃതിദത്ത കല്ലുകളുടെ സംസ്‌കരണത്തിലും എന്‍ജിനീയറിങ് ക്വാര്‍ട്‌സ് ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഗ്ലോബല്‍ സര്‍ഫേസ്.
ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, സ്ലേറ്റ്, ക്വാര്‍ട്‌സൈറ്റ്, ഗോമേദകം, മണല്‍ക്കല്ല്, ട്രാവെര്‍ട്ടൈന്‍, ഭൂമിയില്‍ നി്ന്ന് കുഴിച്ചെടുത്ത മറ്റ് വസ്തുക്കള്‍ എന്നിവയാണ് സംസ്‌ക്കരിക്കുന്നത്.
സങ്കീര്‍ണ്ണമായ ഭൂമിശാസ്ത്ര പ്രക്രിയകളുടെ ഫലമാണ് ഈ പ്രകൃതിദത്ത കല്ലുകള്‍.