4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: നേട്ടം കൊയ്ത് കാർഷിക സർവ്വകലാശാല

വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ യാഥാർഥ്യമാക്കാൻ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ–ഡിസ്ക്) നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച് കേരള കാർഷിക സർവ്വകലാശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇന്നൊവേഷൻ ദിനത്തോടനുബന്ധിച്ച് 13/03/2023 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാരം വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ ആകെ 944 ആശയങ്ങളാണ് സമർപ്പിക്കപ്പെട്ടത്.

ഇതിൽ യൂണിവേഴ്സിറ്റി തലത്തിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിക്കപ്പെട്ടത് കാർഷിക സർവ്വകലാശാലയിൽ നിന്നാണ്. കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടി വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ പുരസ്കാരം ഏറ്റു വാങ്ങി.

സർവ്വകലാശാല തലത്തിൽ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഏറ്റവും മികച്ച ഫെസിലിറ്റേറ്റർ പുരസ്കാരത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ കാർഷിക സർവ്വകലാശാല അധ്യാപകർ കരസ്ഥമാക്കി.

ഒന്നാം സ്ഥാനം വെള്ളാനിക്കര കാർഷിക കോളേജിലെ അസോസിയേറ്റ് പ്രൊഫെസ്സർ ഡോ. ബെറിൻ പത്രോസും രണ്ടാം സ്ഥാനം കാർഷിക സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ വിഭാഗം മേധാവി ഡോ. ഈ. ജി. രഞ്ജിത്ത് കുമാറും കരസ്ഥമാക്കി.

കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ സമർപ്പിച്ച 43 നൂതനാശയങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

X
Top