ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി റദ്ദാക്കാന്‍ മന്ത്രിതല സമിതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ലെവിയില്‍ നിന്ന് ഒഴിവാക്കാന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച മന്ത്രിമാരുടെ സംഘം (ജിഒഎം) നിര്‍ദ്ദേശിക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബുധനാഴ്ച പറഞ്ഞു.

ഇത് വഴി ഇന്‍ഷൂറന്‍സ് വ്യാപാനം വര്‍ദ്ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. നികുതി കുറയുമെങ്കിലും ഇന്‍ഷൂറന്‍സ് വ്യാപിപ്പിക്കുന്നത് വഴി വരുമാന നഷ്ടം കുറയ്ക്കാമെന്നും മന്ത്രിതല സമിതി കണക്കുകൂട്ടുന്നു.

അതേസമയം വരുമാന നഷ്ടത്തിന് ഇടയാക്കുമെന്നതിനാല്‍ ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. നികുതി റദ്ദാക്കുന്നപക്ഷം സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 9700 കോടി വരുമാനനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്‍ഷുറന്‍സ്, നഷ്ടപരിഹാര സെസ്, നിരക്ക് യുക്തിസഹീകരണം എന്നിവയെക്കുറിച്ച് മന്ത്രിതല സമിതി ചര്‍ച്ച ചെയ്യുകയാണ്. പുതിയ ജിഎസ്ടി പരിഷ്‌ക്കരണം ദീപാവലിയോടെ നടപ്പാക്കാനിരിക്കെ സെപ്തംബറിലെ അടുത്ത ജിഎസ്ടിയോഗം പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.

നിലവില്‍ ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണ്.

പുതിയ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 5 ശതമാനവും 18 ശതമാനവും. ആഢംബര വിഭാഗത്തില്‍ പെട്ടതും ഹാനികരവുമായ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി ചുമത്തും. ഇതോടെ നിലവില്‍ 12 ശതമാനം നികുതി വഹിക്കുന്ന ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനം നികുതിയുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറും.

X
Top