അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യക്കാരുടെ സമ്പാദ്യം സാമ്പത്തിക ആസ്തികളിലേക്കൊഴുകുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ്

മുംബൈ: ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യ ശീലം പരിവര്‍ത്തനത്തിന് വിധേയമാകുകയാണെന്ന് ആഗോള സാമ്പത്തിക സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്കാര്‍ സാമ്പത്തിക ആസ്തികളിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ ദശകത്തില്‍ വര്‍ദ്ധിപ്പിച്ചു. നിലവിലിത് ജിഡിപിയുടെ ശരാശരി 11.6 ശതമാനമാണ്.

മാത്രമല്ല വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സമ്പാദ്യം ജിഡിപിയുടെ 13 ശതമാനം അഥവാ ഏകദേശം 9.5 ട്രില്ല്യണ്‍ യുഎസ് ഡോളറായി ഉയരും. ഏതാണ്ട് 4 ട്രില്ല്യണ്‍ ഡോളര്‍ ദീര്‍ഘകാല സമ്പാദ്യ മാര്‍ഗ്ഗങ്ങളായ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ഫണ്ടുകളും 0.8 ട്രില്യണ്‍ ഡോളര്‍ ഇക്വിറ്റികളും 3.5 ട്രില്ല്യണ്‍ ഡോളര്‍ ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷിക്കും.

രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശ്രിതരുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പണം മിച്ചം വരുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും ബാങ്ക്, ഇന്‍ഷൂറന്‍സ് സേവനങ്ങളുടേയും വ്യാപനം സമ്പാദ്യമുയര്‍ത്തുന്ന മറ്റ് ഘടകങ്ങളാണ്.

X
Top