ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

ജിഡിപി വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്

ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 6.2%മായി നിലനിര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്. സര്‍ക്കാര്‍ നയ പിന്തുണയില്‍ ആഭ്യന്തര വളര്‍ച്ച ശക്തിയാര്‍ജിക്കുമെന്നും നിരീക്ഷണം ആഗോള വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴാണ് ഗോള്‍ഡമാന്‍ സാക്സ് ഇന്ത്യയെ കുറിച്ച് പോസീറ്റീവ് നിരീക്ഷണം നടത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ ഡോളറിന്റെ ശക്തി ക്ഷയിക്കും. രൂപ ഏഷ്യന്‍ കറന്‍സികളെ നയിക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ആഭ്യന്തര നയപരമായ സ്വാധീനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്സിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് സാന്താനു സെന്‍ഗുപ്ത പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ ധനനയ ഇളവിന്റെയും സര്‍ക്കാരിന്റെ സാമ്പ്ത്തിക അച്ചടക്കത്തിന്റെയും നേട്ടം 2026-27 വര്‍ഷത്തിലുണ്ടാവും. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് വരുമാനം സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഈ ദശാബ്ദത്തിന്റെ അവസാനം വരെ ശക്തമായ ലാഭ വളര്‍ച്ച കോര്‍പ്പറേറ്റുകള്‍ കൈവരിക്കുന്നത് തുടരുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, രാസവസ്തുക്കള്‍, വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ മൊത്തത്തിലുള്ള ലാഭത്തില്‍ ഗണ്യമായ വര്‍ധന പതീക്ഷിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃത വ്യവസായങ്ങളില്‍ ശക്തമായ വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

X
Top