ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

മൊഡ്യൂൾ നിർമ്മാണ ശേഷി ഇരട്ടിയാക്കാൻ ഗോൾഡി സോളാർ

മുംബൈ: ഗുജറാത്ത് ആസ്ഥാനമായുള്ള ഗോൾഡി സോളാർ 5,000 കോടി രൂപ നിക്ഷേപിച്ച് മൊഡ്യൂൾ നിർമ്മാണ ശേഷി 6 ജിഗാവാട്ടായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഇഷ്വർ ധോലകിയ പറഞ്ഞു.

നിലവിൽ ഗുജറാത്തിലെ പിപോദരയിലും നവസാരിയിലും ഉള്ള കമ്പനിയുടെ പ്ലാന്റുകളുടെ മൊഡ്യൂൾ നിർമ്മാണ ശേഷി 2.5 ജിഗാവാട്ട് (GW) ആണെന്നും. ശേഷി വർധിപ്പിക്കുന്നതിനുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി 5,000 കോടി രൂപയിലധികം നിക്ഷേപിക്കാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും ധോലകിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹെറ്ററോജംഗ്ഷൻ സാങ്കേതികവിദ്യയുള്ള എച്ച്ഇഎൽഒസി പ്ലസ് മൊഡ്യൂൾ സീരീസ് ലോഞ്ച് ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. അലൂമിനിയം ഫ്രെയിമുകൾ, ജംഗ്ഷൻ ബോക്സുകൾ, ബാക്ക്ഷീറ്റ് തുടങ്ങിയവയുടെ ഉൽപ്പാദനത്തിലേക്ക് പുനരുപയോഗിക്കാവുന്ന ഊർജ്ജ ബിസിനസ്സ് വിപുലീകരിക്കുമെന്ന് ധോലകിയ പറഞ്ഞു.

നിക്ഷേപ പദ്ധതിയിൽ സെൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഇത് 2023-24 ഏപ്രിൽ-ജൂൺ പാദത്തിൽ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിക്ഷേപത്തിന് പുറമെ ജീവനക്കാരുടെ എണ്ണം 5,500 ആയി വർദ്ധിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.

X
Top