ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വര്‍ണ്ണം, വെള്ളി ഇടിഎഫുകള്‍ കുതിച്ചുയര്‍ന്നു

മുംബൈ: സ്വര്‍ണ്ണ, വെള്ളി വിലകള്‍ മാസങ്ങളുടെ ഉയര്‍ന്ന വില കുറിച്ചതോടെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) നേട്ടത്തിലായി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് കാരണം.

ഇതോടെ നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ബീഇഎസ് 1.49 ശതമാനവും എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ് 1.59 ശതമാനവും എസ്ബിഐ ഗോള്‍ഡ് ഇടിഎഫും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫും യഥാക്രമം 1.67 ശതമാനവും 1.77 ശതമാനവും നേട്ടമുണ്ടാക്കി.

കൊട്ടക് ഗോള്‍ഡ് ഇടിഎഫ്, ആക്‌സിസ് ഗോള്‍ഡ് ഇടിഎഫ്, മിറേ ഗോള്‍ഡ് ഇടിഎഫ്, യുടിഐ ഗോള്‍ഡ് ഇടിഎഫ്, എബിഎസ്എല്‍ ലൈഫ് ഗോള്‍ഡ്, ക്വാണ്ട് ഗോള്‍ഡ് ഇടിഎഫ്, ഇന്‍വെസ്‌കോ ഗോള്‍ഡ് ഇടിഎഫ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകളും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്‌സി സില്‍വര്‍ ഇടിഎഫ് 4.58 ശതമാനവും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇടിഎഫ്, യുടിഐ സില്‍വര്‍ ഇടിഎഫ്, കൊട്ടക് സില്‍വര്‍ ഇടിഎഫ്, ഡിഎസ്പി സില്‍വര്‍ ഇടിഎഫ്, മിറേ സില്‍വര്‍ ഇടിഎഫ്, എബിഎസ്എല്‍ സില്‍വര്‍ ഇടിഎഫ്, ടാറ്റ സില്‍വര്‍ ഇടിഎഫ് എന്നിവ 3.9 ശതമാനത്തിലധികവുമാണുയര്‍ന്നത്.

തിങ്കളാഴ്ച സ്‌പോട്ട്‌ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 3493.10 ഡോളറായിരുന്നു. ഇതിന് മുന്‍പ് ഏപ്രിലിലാണ് ഇത്രയും നിരക്ക് സ്വര്‍ണ്ണം രേഖപ്പെടുത്തുന്നത്.

വെള്ളി ഔണ്‍സിന് 40.84 ഡോളറായപ്പോള്‍ എംസിഎക്‌സില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണം 10 ഗ്രാമിന് 105,880 രൂപയും വെള്ളി കിലോഗ്രാമിന് 1.05 ലക്ഷം രൂപയുമാണ്. ഉത്സവസീസണ്‍ അടുക്കുന്നതോടെ പ്രവണത ശക്തമാകുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.

X
Top