നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

സ്വര്‍ണ്ണ, വെള്ളി ഇടിഎഫുകള്‍ തിളങ്ങുന്നു

മുംബൈ: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഓഗസറ്റില്‍ തിളങ്ങി. സ്വര്‍ണ്ണ ഇടിഎഫുകളിലെ നിക്ഷേപം ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ സില്‍വര്‍ ഇടിഎഫുകള്‍ ജൂണിന് ശേഷമുള്ള മികച്ച  ഇന്‍ഫ്‌ളോ കണ്ടു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.

ഗോള്‍ഡ് ഇടിഎഫ് ഓഗസ്റ്റില്‍ ആകര്‍ഷിച്ച നിക്ഷേപം 2190 കോടി രൂപയുടേതാണ്. ജനുവരിയിലെ 3571 കോടി രൂപയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിക്ഷേപം. ആഗോള അനിശ്ചിതത്വം സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കുന്നു.

അതുകൊണ്ടുതന്നെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നെറ്റ് ഔട്ട്ഫ്‌ലോ ദൃശ്യമായ സ്വര്‍ണ്ണ ഇടിഎഫുകളിലേയ്ക്ക് കഴിഞ്ഞമാസം നിക്ഷേപകര്‍ തിരിച്ചെത്തി. വെള്ളി ഇടിഎഫ് 1759 കോടി രൂപയാണ് ആകര്‍ഷിച്ചത്. മെയ് മാസത്തില്‍ വെള്ളി 5485 കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നു.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) സ്വര്‍ണ്ണവില 5 ശതമാനമുയര്‍ന്ന് 1,01,967 രൂപയിലെത്തിയപ്പോള്‍ വെള്ളി 9 ശതമാനമുയര്‍ന്ന് 1,17,468 രൂപയിലാണുള്ളത്. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 35-40 ശതമാനം, 40-45 ശതമാനം വര്‍ദ്ധനവ്.

മൊത്തത്തില്‍ പാസ്സീവ് ഫണ്ടുകളില്‍ നിക്ഷേപ വളര്‍ച്ച ദൃശ്യമായി. ആംഫിയുടെ പ്രതിമാസ കുറിപ്പനുസരിച്ച് പാസീവ് നിക്ഷേപകരുടെ എയുഎം ഓഗസ്റ്റില്‍ 12.5 ലക്ഷം കോടി രൂപയാണ്. മുന്‍മാസത്തിലെ 11.2 ലക്ഷം കോടി രൂപയില്‍ നിന്നുള്ള ഉയര്‍ച്ച. മാത്രമല്ല, വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 11.5 ശതമാനം ഉയര്‍ന്നു.

സ്വര്‍ണ്ണ ഇടിഎഫുകളുടെ വലിപ്പം ഇരട്ടിയായി. 2024 ഓഗസ്റ്റില്‍ 37390 കോടി രൂപയുണ്ടായിരുന്ന ആസ്തികള്‍ കഴിഞ്ഞമാസത്തില്‍ 74496 കോടി രൂപയുടേതാണ്. 93.9 ശതമാനം വര്‍ദ്ധിച്ചു. മറ്റ് ഇടിഎഫുകളിലെ എയുഎം വളര്‍ച്ച 6 ശതമാനം. ആസ്തികള്‍ 7.94 ലക്ഷം കോടി രൂപയില്‍ നിന്നും അത് 8.42 ലക്ഷം കോടി രൂപയാകുകയായിരുന്നു.

സില്‍വര്‍ ഇടിഎഫ് ആസ്തികള്‍ ജൂലൈയില്‍ 22963 കോടി രൂപയില്‍ നിന്നും 26294 കോടി രൂപയായപ്പോള്‍ മൊത്തം വളര്‍ച്ച 3331 കോടി രൂപ. 23832 കോടി രൂപ ആസ്തിയുള്ള നിപ്പോള്‍ ഇന്ത്യ ഗോള്‍ഡ് ബിഇഎസാണ് നിലവില്‍ ഏറ്റവും വലിയ സ്വര്‍ണ്ണ ഇടിഎഫ്.

51 ശതമാനം വാര്‍ഷിക വരുമാനമാണ് ഈ ഇടിഎഫ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ് (11,379 കോടി രൂപ എയുഎമ്മും 51.4% വാര്‍ഷിക വരുമാനവും), എസ്ബിഐ ഗോള്‍ഡ് ഇടിഎഫ് (9,506 കോടി രൂപ എയുഎം, 51.4% വരുമാനം), ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ് (8,770 കോടി രൂപ എയുഎം, 51.7% വരുമാനം) എന്നിവയാണ് മറ്റ് പ്രധാന ഇടിഎഫുകള്‍

വെള്ളി നിക്ഷേപത്തില്‍, നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് 9,099 കോടി രൂപയുടെ ആസ്തിയും 50.8% ഒരു വര്‍ഷത്തെ റിട്ടേണും നല്‍കി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇടിഎഫ് (7,257 കോടി രൂപ ആസ്തി,  51.2% റിട്ടേണ്‍), എച്ച്ഡിഎഫ്‌സി സില്‍വര്‍ ഇടിഎഫ് (1,369 കോടി രൂപ ആസ്തി,  50.4% റിട്ടേണ്‍) എന്നിവയും മികച്ച പ്രകടനം നടത്തി.

X
Top