രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

സംസ്ഥാനത്ത് സ്വർണ്ണവില പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയ തൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.
യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു.

സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി.

അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

X
Top