ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

സെപ്തംബറിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിൽ സ്വർണ്ണ വില

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇന്ന് ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില.ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്.

മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നതിന് ശേഷമാണ് ഇപ്പോൾ വർധനയുണ്ടായിരിക്കുന്നത്. രാജ്യാന്തര തലത്തിൽ, സ്വർണ്ണം (International Gold Rate) ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.

കേരളത്തിലെ വെള്ളി വിലയിൽ (Silver Rate) ഇന്ന് ഉയർച്ചയുണ്ട്. ആഗോള തലത്തിൽ സ്വർണ്ണം നിർണായക നിലവാരമായ 2,500 ഡോളർ മറികടന്നാണ് വ്യാപാരം നടക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, സെപ്തംബർ 6ാം തിയ്യതി, പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ ഉയർന്ന നിരക്കാണ്.

ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.25 ഡോളർ (0.01%) ഉയർന്ന് 2,519,.11ഡോളർ എന്നതാണ് നിരക്ക്. കഴി‌ഞ്ഞ വാരം 2,500 ഡോളറിന് താഴേക്ക് വില പോയെങ്കിലും ഇന്നലെ വില വീണ്ടും ഈ പ്രതിരോധ നില മറികടന്നിട്ടുണ്ട്.

ചൈനീസ് കേന്ദ്ര ബാങ്ക് ആഗസ്റ്റിലും സ്വർണ്ണം വാങ്ങാതിരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വിലയെ സ്വാധീനിച്ച ഒരു ഘടകം. യു.എസ് ഫെഡ് പലിശ 50 ബേസിസ് പോയിന്റുകൾ വരെ കുറച്ചേക്കുമെന്ന നിഗമനങ്ങൾ സ്വർണ്ണത്തിന് ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യുന്നു.

ഇക്കാരണങ്ങളാൽ സ്വർണ്ണ വില കൺസോളിഡേറ്റ് ചെയ്യപ്പെ‍ടുകയായിരുന്നു. കുറഞ്ഞത് 20 ബേസിസ് പോയിന്റുകളെങ്കിലും ഫെഡ് പലിശ കുറയ്ക്കുമെന്നാണ് നിഗമനങ്ങൾ.

വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് വർധന. ഒരു ഗ്രാം വെള്ളിക്ക് 91.10 രൂപയാണ് വില. 8 ഗ്രാമിന് 728.80 രൂപ, 10 ഗ്രാമിന് 911 രൂപ, 100 ഗ്രാമിന് 9,110 രൂപ, ഒരു കിലോഗ്രാമിന് 91,100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കൂടിയത്.

X
Top