
മുംബൈ: 2024 ദീപാവലി തൊട്ട് 2025 ദീപാവലി വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണനിക്ഷേപം സമ്മാനിച്ചത് 16.5 ശതമാനം റിട്ടേണ്‍. ഇന്ത്യന്‍ ഓഹരി വിപണിയെ മറികടന്ന പ്രകടനമാണിത്. ഇത് തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് സ്വര്‍ണ്ണം മികച്ച പ്രകടനം തുടരുന്നത്.
സമാന കാലയളവില്‍ നിഫ്റ്റി50 7.4 ശതമാനവും ബിഎസ്ഇ സെന്‍സെക്‌സ് 6.7 ശതമാനവും ഉയര്‍ന്നു. വിശാല സൂചികകള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. നിഫ്റ്റി മിഡ്ക്യാപ്100 22.6 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്100 22.7 ശതമാനവുമാണുയര്‍ന്നത്.
അതേസമയം ഈ സൂചികകളിലെ കനത്ത അസ്ഥിരതയും ചാഞ്ചാട്ടവും കണക്കിലെടുക്കുമ്പോള്‍ അപകട സാധ്യതകള്‍ ഏറെയായിരുന്നു. ആഗോള, ആഭ്യന്തര ഘടകങ്ങളാണ് സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കുന്നത്. ആസ്തി ശേഖരത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണ്ണം കരുതല്‍ ശേഖരമാക്കുന്നു.
കൂടാതെ ആഗോള സംഘര്‍ഷങ്ങളും സാമ്പത്തിക ആസ്തികളിലെ അസ്ഥിരതയും. ഇത് കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.