സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

1210 കോടിയുടെ റെക്കോർഡ് വിൽപ്പന കൈവരിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

മുംബൈ: വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടീസ്. താനെയിലും മുംബൈയിലുമായി രണ്ട് പുതിയ പദ്ധതികൾ ആരംഭിച്ചതിലൂടെയാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്.

താനെയിലെ കോൽഷെറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഗോദ്‌റെജ് അസെൻഡ്, മുംബൈയിലെ ദാദർ – വഡാലയിൽ സ്ഥിതി ചെയ്യുന്ന ഗോദ്‌റെജ് ഹൊറൈസൺ എന്നീ രണ്ട് പുതിയ പ്രോജക്റ്റുകൾ ഒരേസമയം ആരംഭിച്ചതിലൂടെ 1,210 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന കൈവരിച്ചതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കഴിഞ്ഞ ഒന്നാം പാദത്തിൽ ആരംഭിച്ച ഈ രണ്ട് പ്രോജക്ടുകളിലുമായി 8.08 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 700-ലധികം വീടുകൾ കമ്പനി വിറ്റഴിച്ചു.

ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഒരു റിയൽറ്റി സ്ഥാപനമാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് വികസന കമ്പനികളിലൊന്നാണ് ഇത്. നിലവിൽ, അവരുടെ ബിസിനസ്സ് റസിഡൻഷ്യൽ, വാണിജ്യ, ടൗൺഷിപ്പ് വികസനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ നേട്ടം കൈവരിച്ചിട്ടും കമ്പനിയുടെ ഓഹരികൾ 1.48 ശതമാനത്തിന്റെ നഷ്ടത്തിൽ 1,370.00 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top