കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങി ഗോദ്‌റെജ് ക്യാപിറ്റൽ

ചെന്നൈ: പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയിട്ട് ഗോദ്‌റെജ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ഗോദ്‌റെജ് ക്യാപിറ്റൽ. ഇതിന്റെ ഭാഗമായി കമ്പനി ഉടൻ തന്നെ ചെന്നൈ വിപണിയിലേക്ക് പ്രവേശിക്കുമെന്നും, ചോള, ഇക്വിറ്റാസ്, സുന്ദരം ഫിനാൻസ് തുടങ്ങിയ സ്വദേശീയ എൻ‌ബി‌എഫ്സികൾ വലിയ വെല്ലുവിളി ഉയർത്തുന്ന നഗരത്തിലെ വിപണി വിഹിതത്തിന്റെ അഞ്ച് ശതമാനത്തോളം പിടിച്ചെടുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായും ഗോദ്‌റെജ് ക്യാപിറ്റൽ പറഞ്ഞു. കൂടാതെ, വരുന്ന നാല് വർഷത്തിനുള്ളിൽ ദേശീയ തലത്തിൽ ഈ വിഭാഗത്തിലെ വിപണിയുടെ 1% വിഹിതം തങ്ങൾ നേടുമെന്ന് സ്ഥാപനം അവകാശപ്പെടുന്നു.

ചെന്നൈയ്ക്ക് പുറമെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ചണ്ഡീഗഡ്, ഹൈദരാബാദ്, ഇൻഡോർ, സൂറത്ത്, ജയ്പൂർ എന്നിവയുൾപ്പെടെ ആറ് നഗരങ്ങളിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിട്ടിട്ടുണ്ടെന്ന് ഗോദ്‌റെജ് ക്യാപിറ്റൽ പറഞ്ഞു. ഗോദ്‌റെജ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനവും ഗോദ്‌റെജ് ഹൗസിംഗ് ഫിനാൻസ്, ഗോദ്‌റെജ് ഫിനാൻസ് എന്നിവയുടെ ഹോൾഡിംഗ് കമ്പനിയുമാണ് ഗോദ്‌റെജ് ക്യാപിറ്റൽ. 2026 ഓടെ 30,000 കോടി രൂപയുടെ ബാലൻസ് ഷീറ്റ് നിർമ്മിക്കാൻ സ്ഥാപനം ലക്ഷ്യമിടുന്നു. ചെറുകിട, ഇടത്തരം ബിസിനസുകളിലും ഭവനവായ്പ വിഭാഗങ്ങളിലുമാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രികരിക്കുന്നത്.

നിലവിൽ, ഡൽഹി-എൻസിആർ, മുംബൈ, പൂനെ, ബെംഗളൂരു, അഹമ്മദാബാദ് എന്നി അഞ്ച് നഗരങ്ങളിലാണ് ഗോദ്‌റെജ് ക്യാപിറ്റലിന് പ്രവർത്തന സാന്നിധ്യമുള്ളത്.

X
Top