ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

ജിഎംആർ ഗ്രീൻ എനർജിയെ ഏറ്റെടുത്ത് ജിഎംആർ പവർ & അർബൻ ഇൻഫ്ര

മുംബൈ: ജിഎംആർ ഗ്രീൻ എനർജിയുടെ (ജിജിഇപിഎൽ) 100 ശതമാനം ഓഹരികൾ ജിഎംആർ സോളാർ എനർജിയിൽ (ജിഎസ്ഇപിഎൽ) നിന്ന് ഏറ്റെടുത്ത് ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ. ഗ്രീൻ എനർജി ബിസിനസിലെ അവസരങ്ങൾ പിന്തുടരുക എന്ന ലക്ഷ്യത്തോടെ 2022 വർഷത്തിലാണ് ജിഎംആർ ഗ്രീൻ എനർജി സംയോജിപ്പിച്ചത്, എന്നാൽ കമ്പനി ഇതുവരെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഈ ഏറ്റെടുക്കലോടെ ജിഎംആർ ഗ്രീൻ എനർജി, ജിഎംആർ പവർ & അർബൻ ഇൻഫ്രയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി മാറി.

ഈ ഏറ്റെടുക്കൽ വാർത്തയോടെ കമ്പനിയുടെ ഓഹരികൾ 5 ശതമാനത്തിന്റെ നേട്ടത്തിൽ 21.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഊർജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള ഒരു മുൻനിര പവർ, ഇൻഫ്രാസ്ട്രക്ചർ വികസന സേവന കമ്പനിയാണ് ജിഎംആർ പവർ & അർബൻ ഇൻഫ്ര ലിമിറ്റഡ്.

X
Top