വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

നിർമ്മാണ പ്ലാന്റ് ഗ്രേറ്റ് വാൾ മോട്ടോറിന് വിൽക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ജനറൽ മോട്ടോഴ്സ്

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് നിയന്ത്രണാനുമതി ലഭിക്കാത്തതിനാൽ അടഞ്ഞ് കിടക്കുന്ന തങ്ങളുടെ നിർമ്മാണ പ്ലാന്റ് ചൈനയുടെ ഗ്രേറ്റ് വാൾ മോട്ടോറിന് വിൽക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ജനറൽ മോട്ടോഴ്സ് (ജിഎം) അറിയിച്ചു. ജനറൽ മോട്ടോഴ്സ് 2020 ജനുവരിയിൽ പ്ലാന്റ് ഗ്രേറ്റ് വാളിന് വിൽക്കാൻ ഒരു കരാർ ഉണ്ടാക്കിയിരുന്നു, ഇന്ത്യയുടെ വളരുന്ന കാർ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് 1 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി ചൈനീസ് എസ്‌യുവി നിർമ്മാതാവ് പ്ലാന്റിനായി 300 മില്യൺ ഡോളർ വരെ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് രണ്ടുതവണ നീട്ടിയ കരാറിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചു.

കരാറിന്റെ സമയപരിധിക്കുള്ളിൽ ആവശ്യമായ അനുമതികൾ നേടിയെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ജിഎം ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്വിഗോസ് പറഞ്ഞു. എന്നാൽ പ്ലാന്റിന്റെ വിൽപ്പനയ്ക്കുള്ള കൂടുതൽ ഓപ്ഷനുകൾ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്ര സർക്കാർ കടുപ്പിച്ചിരുന്നു. 

X
Top