ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

2023ൽ മാന്ദ്യത്തെ ഒഴിവാക്കാൻ കഴിയുമെന്ന് ഐഎംഎഫ്

ബംഗളൂരു: 2023ൽ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാൻ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. സി.എൻ.ബി.സി-ടി.വി 18ന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.

തൊഴിൽ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യൻ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാൻ സഹായിച്ചു.

നമുക്ക് സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുറോപ്പ് റഷ്യൻ എണ്ണയിലും പ്രകൃതി വാതകത്തിലുമുള്ള ആശ്രയത്വം അതിവേഗം ഒഴിവാക്കി. ചൈന വളർച്ചക്കായി കൂടുതൽ പ്രേരണ നൽകുന്നു.

15 ശതമാനം വളർച്ചയോടെ ഇന്ത്യയും മികച്ച സ്ഥാനത്താണെന്നും ജോർജിയേവ പറഞ്ഞു. അതേസമയം, 2023 വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഘടനാപരമായ പരിഷ്കാരങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകണം. എല്ലാവരേയും ഉൾക്കൊള്ളുന്ന നയം പിന്തുടരണം. സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുകയും വേണം.

തുർക്കിയിലും സിറയിലുമുണ്ടായ ഭൂകമ്പം പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ കരുതിയിരിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുന്നുണ്ടെന്നും ജോർജിയേവ വ്യക്തമാക്കി.

X
Top