ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയരുന്നു

മുംബൈ: ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം 82 ഡോളറിലെത്തിയ ക്രൂഡ് വില നിലവിൽ 85 ഡോളറിലേയ്ക്ക് അടുക്കുന്നു.

ഡിമാൻഡ് ആശങ്കകളാണ് നിലവിൽ വില വർധിക്കാനുള്ള കാരണം. നിലവിലെ ഉൽപ്പാദന നിയന്ത്രണം ഒപെക്ക് പ്ലസ് ജൂണിന് ശേഷവും തുടർന്നേക്കുമെന്നാണു വിലയിരുത്തൽ.

യുഎസിലെ അധിക ക്രൂഡ് ഉൽപ്പാദനം, ഡിമാൻഡ് ആശങ്കകൾ, നിലവിലെ ക്രൂഡ് വിലയിടിവ് എന്നിവ ഒപെക്ക് പ്ലസ് യോഗങ്ങളെ സ്വാധീനിക്കുമെന്നു വിദഗ്ധർ പറയുന്നു.

ക്രൂഡ് വില ബാരലിന് 100 ഡോളറിൽ എത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് അടുത്തിടെ ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. ഒരുവേള 90 ഡോളർ പിന്നിട്ടു കുതിച്ച് എണ്ണയ്ക്ക്, അപ്രതീക്ഷിത യുഎസ് ക്രൂഡ് ബിൽഡ് ആണ് തിരിച്ചടി പകർന്നത്.

പണപ്പെരുപ്പ ആശങ്കകൾക്കിടയിൽ യുഎസ് ഫെഡിന്റെ നിരക്കു കുറയ്ക്കൽ തീരുമാനം അനന്തമായി നീളുന്നത് എണ്ണയിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഈ വർഷം തന്നെ നിരക്കു കുറയ്ക്കൽ ഉണ്ടാകുമെന്നു ഫെഡ് വ്യക്തമാക്കിയത് എണ്ണയ്ക്ക് ഊർജമാണ്.

നിരക്കുകൾ കുറയുന്നത് എണ്ണ വാങ്ങൽ ചെലവ് കുറയ്ക്കും. ഇതു ഡിമാൻഡ് വർധിപ്പിക്കും.

ഇവിടെ ഉൽപ്പാദനം പരിമിതപ്പെടുത്തി നേട്ടം കൊയ്യാനാണ് ഒപെക്ക് ലക്ഷ്യമിടുന്നത്.

X
Top