ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിമാൻഡ് ആശങ്കയിൽ ആഗോള എണ്ണവില മുകളിലോട്ട് തന്നെ

ഗോള വിപണയിൽ എണ്ണവില വീണ്ടും ഉയരുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 85.70 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.03 ഡോളറിലമാണു വ്യാപാരം പുരോഗമിക്കുന്നത്.

യുഎസ് റിഫൈനറികൾ പ്രോസസിംഗ് വർധിപ്പിക്കുകയും, പെട്രോൾ ഇൻവെന്ററികൾ കുറയുകയും ചെയ്തതിനെത്തുടർന്നു ക്രൂഡ് സപ്ലൈ കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. ഇതു ഡിമാൻഡ് ആശങ്കകൾ വീണ്ടും വർധിക്കാൻ കാരണമായി.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 5 ന് അവസാനിച്ച ആഴ്ചയിൽ, യുഎസ് എണ്ണ സ്റ്റോക്ക് 3.4 ദശലക്ഷം ബാരൽ ഇടിഞ്ഞ് 445.1 ദശലക്ഷം ബാരലിലെത്തി. വിദഗ്ധർ 13 ദശലക്ഷം ബാരൽ ഡ്രോ കണക്കാക്കിയതിലും വളരെ കൂടുതലാണിത്. ഗ്യാസോലിൻ സ്റ്റോക്കുകൾ 2 ദശലക്ഷം ബാരൽ കുറഞ്ഞ് 229.7 ദശലക്ഷം ബാരലിലെത്തി.

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് പ്ലസ് ഈ വർഷവും അവസാനവും, അടുത്ത വർഷവും ആഗോള എണ്ണ ആവശ്യകതയിൽ ന്യായമായ വർധന പ്രതീക്ഷിക്കുന്നുവെന്നത് ഇതോട് കൂട്ടിവായിക്കണം.

ശക്തമായ സാമ്പത്തിക വികസനവും, വിമാന യാത്രയും വേനൽക്കാലത്ത് ഗ്യാസോലിൻ ഉപഭോഗത്തിന് അടിവരയിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

അതേസമയം അടുത്തിടെ തീരം തൊട്ട ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോയത് ആശ്വാസം പകരുന്ന കാര്യമാണ്. റിഫൈനറികളിലും, ഓഫ്ഷോർ പ്രൊഡക്ഷൻ സൈറ്റുകളും ചെറിയ വിതരണ തടസങ്ങളിൽ നിന്നു പുറത്തുവരുന്നു.

അതേസമയം ഇന്നു പുറത്തുവരുന്ന ഉൽപ്പാദക വില സൂചികയും, ഇന്നലെ പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും വരും മണിക്കൂറുകളിൽ എണ്ണവിപണിയെ സ്വാധീനിച്ചേക്കാം.

സെപ്റ്റംപർ യോഗത്തിൽ ഫെഡ് റിസർവ് 25 ബേസിസ് പോയിന്റ് നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത 70 ശതമാനത്തിൽ നിന്ന് 74 ശതമാനമായി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരു മാസം മുമ്പ് ഈ സാധ്യത 45 ശതമാനം മാത്രമായിരുന്നു. കുറഞ്ഞ പലിശനിരക്ക് കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുകയും, അതുവഴി സാമ്പത്തിക പ്രവർത്തനവും, എണ്ണ ആവശ്യകതയും വർധിപ്പിക്കുകയും ചെയ്യും.

ഒപെക് + നയം ഇപ്പോഴും എണ്ണ വിപണികളുടെ അവസ്ഥ നിർണയിക്കുന്നതിൽ നിർണായക ഘടകമാണെന്ന് ഐഎൻജി പറയുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എണ്ണ വില വീണ്ടും ഉയരുമെന്നാന് വിപണി വിദഗ്ധരായ ഐഎൻജിയുടെ വിലയിരുത്തൽ. എന്നാൽ സുസ്ഥിരമായ റാലി പ്രതീക്ഷിക്കുന്നില്ല. ഒപെക്കിന്റെ വിതരണം വെട്ടിക്കുറയ്ക്കൽ വിപണിയെ പിന്തുണയ്ക്കുന്നതിൽ നിർണായകമാണ്.

മൂന്നാം പാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ അധിക സ്വമേധയാ വിതരണം വെട്ടിക്കുറയ്ക്കാൻ ഒപെക്ക് അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വെട്ടിക്കുറവുകൾ വരും മാസങ്ങളിൽ വിപണിയെ കാര്യമായ കമ്മിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎൻജി വ്യക്തമാക്കി.

നാലാംപാദത്തിലാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കലിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വർഷാവസാനത്തിലും 2025-ലും കുറയുന്നതിന് മുമ്പ് മൂന്നാം പാദത്തിൽ എണ്ണവില ഉയരുമെന്ന് ഐഎൻജി പ്രതീക്ഷിക്കുന്നു.

ബ്രെന്റ് ക്രൂഡിന്റെ വില മൂന്നാം പാദത്തിൽ 88 ബാരൽ വരെ ഉയരാമെന്നാണു പ്രവചനം. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആഗോള എണ്ണവില കയറിയിറങ്ങി കളിക്കുമെന്നു വ്യക്തമാണ്.

X
Top