കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ക്രൂഡ് വില 86 ഡോളറിലേയ്‌ക്കെന്ന് ഗോൾഡ്മാൻ സാച്ചസ്

ഗോള വിപണിയിൽ വീണ്ടും എണ്ണവില 80 ഡോളർ പിന്നിട്ടു. ദിവസങ്ങളായി 78- 80 ഡോളറിനിടയിൽ നീങ്ങിയ എണ്ണവിലയാണ് ഡിമാൻഡ് വിലയിരുത്തലുകളെ തുടർന്നു കുതിച്ചത്.

നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 81.94 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.08 ഡോളറിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഡ്രൈവിംഗ് സീസൺ പ്രതീക്ഷകളാണ് ഡബ്ല്യുടിഐ ക്രൂഡ് വില വർധിപ്പിച്ചിരിക്കുന്നത്. യുഎസ് ഫെഡ് റിസർവ് നിരക്കു കുറയ്ക്കലുകളിലേയ്ക്ക് അടുക്കുന്നുവെന്ന വിലയിരുത്തലുകളും എണ്ണ വിലയിൽ പ്രതിഫലിച്ചു.

കൊവിഡിനു ശേഷം എയർ ട്രാഫിക് പഴയ രീതിയിലേയ്ക്ക് ഉയർന്നത് വ്യോമയാന ഇന്ധനത്തിന്റെ ഡിമാൻഡും വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ വിമാനയാത്രകൾ തെരഞ്ഞെടുക്കുന്നുവെന്നാണു റിപ്പോർട്ട്.

മണ്ണെണ്ണ ആവശ്യകത ഈ വർഷം ആഗോള എണ്ണ ആവശ്യകത വളർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർലൈനുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണം (4.96 ബില്യൺ) ഈ വർഷം റെക്കോഡ് ഉയരത്തിലെത്തുമെന്ന് പുതിയ പ്രവചനത്തിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) വ്യക്തമാക്കുന്നു.

നിലവിൽ കാര്യങ്ങൾ ഒപെക്ക് പ്ലസ് വിലയിരുത്തലുകൾക്കു സമാനമായി നീങ്ങുന്നുവെന്നു കരുതണം. നിലവിലെ ഡിമാൻഡ് ആശങ്കകൾ കാര്യമാക്കേണ്ടതില്ലെന്നും, വരും മാസങ്ങളിൽ ആവശ്യകത വർധിക്കുമെന്നും ജൂണിലെ യോഗത്തിൽ എണ്ണക്കൂട്ടായ്മ വിലയിരുത്തിരുന്നു.

ഇതേത്തുടർന്നാണ് ഉൽപ്പാദന നിയന്ത്രണം മാറ്റമില്ലാതെ വർഷത്തിന്റെ രണ്ടാം പകുതിയിലും തുടരാൻ ഒപെക്ക് പ്ലസ് തീരുമാനിച്ചത്. 2025 ഓടെ ഘട്ടംഘട്ടമായി ഉൽപ്പാദന നിയന്ത്രണം പിൻവലിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

ശക്തമായ ഉപഭോക്തൃ ഡിമാൻഡ് കാരണം ഈ വേനൽക്കാലത്ത് ബ്രെന്റ് ക്രൂഡ് വില ബാരലിന് 86 ഡോളറിലേയ്്ക്ക് ഉയർന്നേക്കുമെന്ന് ആഗോള വിലശകലന വിദഗ്ധരായ ഗോൾഡ്മാൻ സാച്ചസും പറയുന്നു.

ഇത് മൂന്നാം പാദത്തിൽ വിപണിയെ ഗണ്യമായ കമ്മിയിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മർ ഡ്രൈവിംഗ് സീസൺ ഉയർന്ന ഇന്ധന ആവശ്യം അടിവരയിടുന്നതാണ്.

ആഗോള വിപണിയിലെ കുറഞ്ഞ ക്രൂഡ് വിലയെ തുടർന്ന് ചൈനയും, യുഎസും സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ റീഫിൽ ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനിച്ചിരുന്നു. വില വീണ്ടും ഉയരുമെന്നു വ്യക്തമായതോടെ ഈ നടപടികൾ വീണ്ടും നീണ്ടേക്കാം.

റിസർവുകൾ റീഫിൽ ചെയ്യുന്നതിന് ലക്ഷകണക്കിന് ബാരൽ ആവശ്യമാണ്. ഈ നീണ്ട നടപടി ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ബിഎംഐ, ഫിച്ച് സൊല്യൂഷൻസ് എന്നിവർ ഈ വർഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് ശരാശരി 85 ഡോളറും, അടുത്ത വർഷം ബാരലിന് 82 ഡോളറും പ്രതീക്ഷിക്കുന്നതായി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ഒപെക് പ്ലസ് 2025 വരെയുള്ള ഒരു ഉൽപാദന പദ്ധതി വിശദീകരിച്ചതിന് ശേഷം കഴിഞ്ഞ ആഴ്ച തുടക്കത്തിൽ എണ്ണ വില ഇടിഞ്ഞിരുന്നു.

X
Top