ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഗ്ലോബൽ എംഐസിഇ കോൺഗ്രസ് മോസ്കോയിൽ

കൊച്ചി: വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ട് നടത്തുന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എംഐസിഇ കോൺഗ്രസ് 2025-ന് മോസ്കോ വേദിയാകും. ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെന്ററിൽ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എംഐസിഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ബ്രിക്സ് രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുൻനിര പ്രഭാഷകരെയും എം ഐ സി ഇ പ്ലാനർമാരെയും ഒരുമിച്ച് കൂട്ടിയിണക്കി ആശയങ്ങൾ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും സമ്മേളനം ചെയ്യും.

തുറന്ന വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളർച്ചയ്ക്ക് പുതിയ സാധ്യതകൾ എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ വിഷയം. ഈ വിഷയത്തിൽ 15 -ൽ പരം ബിസിനസ് സെക്ഷനുകൾ നടക്കും. മേഖലയിലെ നവീന പ്രവണതകൾ മനസ്സിലാക്കാനും പ്രൊഫഷണൽ സേവനങ്ങൾ ആഗ്രഹിക്കുന്നവർക്കും ഈ മീറ്റ് ഏറെ ഗുണം ചെയ്യും. ഇന്ത്യ, ചൈന, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഉയർന്ന നിലവാരമുള്ള 2000 ൽ പരം പ്രൊഫഷണലുകൾ കോൺഗ്രസിൽ പങ്കെടുക്കും.

X
Top