
ന്യൂഡല്‍ഹി: ഡിമാന്‍ഡ് ദുര്‍ബലമാകുകയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ പിടിമുറുക്കുകയും ചെയ്തതോടെ ആഗോള ഉല്‍പാദന മേഖല പ്രതിസന്ധിയിലായി. ഓര്‍ഡറുകളും കരാറുകളും കുറയുന്നതിനാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, ചൈന രാജ്യങ്ങളില്‍ ഫാക്ടറികള്‍ വെല്ലുവിളി നേരിടുകയാണ്.സാമ്പത്തിക വിദഗ്ധരും നിര്‍മ്മാതാക്കളും ഒരുപോലെ തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.
ഡാറ്റാ സ്ഥാപനമായ എസ് ആന്‍ഡ് പി ഗ്ലോബല്‍ സര്‍വേ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോസോണ്‍ ഫാക്ടറികള്‍ മെയ് മാസത്തില്‍ കുറഞ്ഞ ഓര്‍ഡറുകളാണ് നേടിയത്. പുതിയ ഓര്‍ഡറുകളില്‍ ഇടിവ് തുടര്‍ന്നു. പകര്‍ച്ചവ്യാധി കാരണമുണ്ടായ പൂര്‍ത്തീകരിക്കാത്ത ഓര്‍ഡറുകള്‍ തീര്‍ക്കുന്നതിനാണ് ഈ ഫാക്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, ഉല്‍പാദന മേഖല മെയ് മാസത്തില്‍ സങ്കോചിച്ചിട്ടുണ്ട്. ചുരുങ്ങലിന്റെ വേഗത കഴിഞ്ഞമാസത്തെ അപേക്ഷിച്ച് കൂടുതലാണ് എന്ന് മാത്രമല്ല, തുടര്‍ച്ചയായ ഏഴാം മാസമാണ് മേഖല ദുര്‍ബലമാകുന്നത്. ഗതാഗതം ഒഴികെയുള്ള ഫാക്ടറി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ മൂന്നാം മാസം ഇടിഞ്ഞതോടെ യുഎസ് സര്‍ക്കാറും മാന്ദ്യം സ്ഥിരീകരിച്ചു.
പ്രതിരോധം ഒഴികെയുള്ള ഫാക്ടറി ഓര്‍ഡറുകള്‍ ഏപ്രില്‍ വരെയുള്ള നാല് മാസ ഇടിവാണ് രേഖപ്പെടുത്തിയത്. യൂറോസോണില്‍, ഉല്‍പാദനം, പുതിയ ഓര്‍ഡറുകള്‍, ബാക്ക്‌ലോഗുകള്‍ എന്നിവയെല്ലാം മെയ് മാസത്തില്‍ ഇടിവ് നേരിട്ടു. 20 രാജ്യങ്ങളുടെ വ്യാവസായിക ഉല്‍പാദനം മാര്‍ച്ചില്‍ കുത്തനെ ഇടിഞ്ഞിരുന്നു.
ഇതിന് കാരണമായത്, പ്രധാനമായും അയര്‍ലണ്ടിലെ ഗണ്യമായ ഓര്‍ഡര്‍ വരള്‍ച്ചയാണ്. ഉല്‍പാദന വ്യവസായത്തിന് പേരുകേട്ട ചൈനയും വെല്ലുവിളികളുടെ നടുവിലാണ്. രാജ്യത്തെ കെയ്‌സിന്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക മെയ് മാസത്തില്‍പുരോഗതി കാണിച്ചെങ്കിലും കയറ്റുമതിയില്‍ 7.5 ശതമാനം ഇടിവുണ്ടായി. ജനുവരിയ്ക്ക് ശേഷമുള്ള ദുര്‍ബലമായ പ്രകടനം.