ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്: ആദ്യ 40ല്‍ ഇടംനേടി ഇന്ത്യ

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ് 2022, ലോകത്തെ ഏറ്റവും നൂതനമായ സമ്പദ് വ്യവസ്ഥയായി സ്വിറ്റ്‌സര്‍ലാന്‍ഡിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് പട്ടികയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒന്നാമത് എത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്.

ആദ്യമായാണ് ഇന്ത്യ ആദ്യ 40ല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയാറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. താഴ്ന്ന ഇടക്കരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 41 സ്ഥാനങ്ങളാണ് കയറിയത്. 2015ല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന World Intellectual Property Organization (WIPO) ആണ് പട്ടിക ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്് തയ്യാറാക്കുന്നത്. യുഎസ്, സ്വീഡന്‍, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവയാണ് പട്ടികയില്‍ 2-5 സ്ഥാനങ്ങളില്‍.

മനുഷ്യ വിഭവ ശേഷി, ഗവേഷണം, വിപണി, സംരംഭങ്ങള്‍, ടെക്‌നോളജി ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 132 രാജ്യങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.

ആദ്യ പത്തില്‍ ഇടം നേടിയ രാജ്യങ്ങള്‍

Switzerland
United States
Sweden
United Kingdom
Netherlands
Republic of Korea
Singapore
Finland
Denmark

X
Top