അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഗ്ലോബല്‍ ഹെല്‍ത്ത്

മുംബൈ: 2025 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതം ഓഹരിയൊന്നിന് 19 രൂപ പ്രഖ്യാപിച്ചിരിക്കയാണ് ഗ്ലോബല്‍ ഹെല്‍ത്ത്. ഓഗസ്റ്റ് 22 ആണ് റെക്കോര്‍ഡ് തീയതി. ഒക്ടോബര്‍ 1 ന് ലാഭവിഹിത വിതരണം നടക്കും.

കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗ് സെപതംബര്‍ 19 നാണ്. മേദാന്ത ഹോസ്പിറ്റല്‍ പാരന്റിംഗ് കമ്പനിയുടെ  ഒന്നാംപാദ അറ്റാദായം 49.7 ശതമാനമുയര്‍ന്ന് 159 കോടി രൂപയായിരുന്നു. വരുമാനം 19.7 ശതമാനം ഉയര്‍ന്ന് 1031 കോടി രൂപ.

എബിറ്റ 22.1 ശതമാനം ഉയര്‍ന്ന് 227.4 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിന്‍ 21.6 ശതമാനമുണ്ടായിരുന്നത് 22 ശതമാനമായിട്ടുണ്ട്. കമ്പനി ഓഹരി ചൊവ്വാഴ്ച 0.39 ശതമാനമുയര്‍ന്ന് 1401.80 രൂപയിലെത്തി. 2022 നവംബറില്‍ ലിസ്റ്റ് ചെയ്ത ഓഹരി മൂന്ന് വര്‍ഷത്തില്‍ 203.08 ശതമാനം ഉയര്‍ന്നു.

X
Top