വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

2025ൽ ആഗോള സ്വർണ്ണ ഡിമാൻഡ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ

കൊച്ചി: ജിയോപൊളിറ്റിക്കൽ, സാമ്പത്തിക അനിശ്ചിതത്വം കൂടിയതോടെ 2025-ൽ ആഗോള സ്വർണ്ണാവശ്യം 5,002 ടണ്ണെന്ന ചരിത്ര റെക്കോർഡിലെത്തി. വേൾഡ് ഗോൾഡ് കൗൺസിലിൻറെ റിപ്പോർട്ട് പ്രകാരം നിക്ഷേപാവശ്യം 2,175 ടണ്ണായി ഉയർന്നു.

ഗോൾഡ് ഇടിഎഫ് കളിലേക്കുള്ള വൻ പ്രവാഹവും സ്വർണ്ണ ബാറുകളും നാണയങ്ങളും വാങ്ങുന്നതിലെ വർധനയും ഇതിന് പിന്തുണയായി. ചൈനയും ഇന്ത്യയും ചേർന്നാണ് ഈ റീട്ടെയിൽ നിക്ഷേപ ആവശ്യമേറിയതിൽ പകുതിയിലധികം സംഭാവന ചെയ്തത്.

സെൻട്രൽ ബാങ്കുകൾ 863 ടൺ സ്വർണ്ണം കൂടി വാങ്ങി, ഔദ്യോഗിക മേഖലയിലെ ശക്തമായ പിന്തുണ തുടർന്നു. സ്വർണ്ണാഭരണ ആവശ്യം വാല്യത്തിൽ 18% കുറഞ്ഞുവെങ്കിലും മൂല്യത്തിൽ 18% വർധിച്ച് 172 ബില്യൺ യുഎസ് ഡോളറായി.

ഖനന ഉൽപാദനം 3,672 ടണ്ണായതോടെ മൊത്തം വിതരണവും റെക്കോർഡിലെത്തി; റെസൈക്ലിങ്ഗിൽ നേരിയ വർധന മാത്രമുണ്ടായി.

X
Top