
മുംബൈ: പുതിയ സാമ്പത്തിക ഡാറ്റ യുഎസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിച്ചതോടെ ഏഷ്യന്‍ ഓഹരികള്‍ കരുത്താര്‍ജ്ജിച്ചു. എംഎഎസ് സിഐ ഏഷ്യ പസഫിക് സൂചിക 0.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
തായ് വാന്‍, ഓസ്‌ട്രേലിയ വിപണികളിലെ നേട്ടത്തിന്റെ പിന്‍ബലത്തിലാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനുള്ള നീക്കം തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ച്വറിംഗ് കമ്പനി ഓഹരിയെ ശക്തിപ്പെടുത്തി. ഇത് ഭാവി പ്രവര്‍ത്തനഫലത്തെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതായി നിക്ഷേപകര്‍ കരുതുന്നു.
നെറ്റ് ഫ്‌ലിക്‌സ് മികച്ച വരുമാനം റിപ്പോര്‍ട്ട് ചെയ്തതും താരിഫ് സംബന്ധിച്ച ആശങ്കകള്‍ അകലുന്നതും മികച്ച സാമ്പത്തിക ഡാറ്റയും യുഎസ് വിപണിയെയും ഉയര്‍ത്തി. അതേസമയം ജാപ്പാനീസ് വിപണിയില്‍ അസ്ഥിരത ദൃശ്യമാണ്. ജപ്പാനീസ് ഉപഭോക്തൃവില തണുത്തെങ്കിലും ഇപ്പോഴും ബാങ്ക് ഓഫ് ജപ്പാന്‍ ലക്ഷ്യമിട്ട 2 ശതമാനം നിരക്കിന് മുകളില്‍ തുടരുന്നതാണ് കാരണം.
ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ തയ്യാറായേക്കുമെന്ന ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറിന്റെ പ്രസ്താവന ഡോളറിനെ ദുര്‍ബലമാക്കി.അതേസമയം യുഎസ് ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. 10 വര്‍ഷ യീല്‍ഡ് മൂന്നാം ദിവസവും കുറഞ്ഞു.