ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

രാഹുല്‍റോയ് ചൗധരിയും ഗോപിനാഥ് നടരാജനും ജിയോജിത് സിഇഒമാര്‍

കൊച്ചി: പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് തങ്ങളുടെ പ്രൈവറ്റ് വെല്‍ത്ത് സര്‍വീസസ് വിഭാഗത്തിന്റെ സിഇഒ ആയി രാഹുല്‍റോയ് ചൗധരിയെയും പോര്‍ട്ട്‌ഫോളിയോ, മാനേജ്ഡ് അസറ്റ്‌സ് വിഭാഗത്തിന്റെ സിഇഒ ആയി ഗോപിനാഥ് നടരാജനെയും നിയമിച്ചു. രണ്ടു പേരും മുംബൈ ആസ്ഥാനമായായിരിക്കും പ്രവര്‍ത്തിക്കുക.

രാഹുലിന്റെയും ഗോപിനാഥിന്റെയും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് ജിയോജിതിനെ കൂടുതല്‍ശക്തിപ്പെടുത്തുമെന്ന് അവരെ സ്വാഗതംചെയ്തുകൊണ്ട് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി. ജെ.ജോര്‍ജ്ജ് പറഞ്ഞു.

അവര്‍ കമ്പനിയുടെ വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് ബിസിനസുകളെ നയിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിക്കും.

പ്രൈവറ്റ് വെല്‍ത്ത് മേഖലയില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ള രാഹുല്‍റോയ് ചൗധരി ജിയോജിത്തില്‍ ചേരുന്നതിന് മുമ്പ് ഇക്വയറസ്‌വെല്‍ത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.

അതിനു മുന്‍പ് സിറ്റിബാങ്കിന്റെസ്‌കൈ ബിസിനസ്സിന്റെ വൈസ് പ്രസിഡന്റും നാഷണല്‍ ഹെഡ്ഡുമായി (ഇന്‍വെസ്റ്റ്‌മെന്റ്) പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ, ഇന്‍ഡസിന്റ്് ബാങ്കിലും എച്ച്എസ്ബിസി ഗ്ലോബല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിയിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ഐഎംടി ഗാസിയാബാദില്‍ നിന്നാണ് ബിസിനസ്സ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയത്.

ലണ്ടന്‍ ആസ്ഥാനമായ ബ്രിഡ്ജ്‌വീവ് എന്ന ഫിന്‍ ടെക്ക് കമ്പനിയുടെ ഏഷ്യാ മാര്‍ക്കറ്റ്സ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ഗോപിനാഥ് നടരാജന് മൂലധന വിപണിയിലും അസറ്റ് മാനേജ്മെന്റ് മേഖലയിലും 25 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്.

അദ്ദേഹം യെസ് സെക്യൂരിറ്റീസില്‍ സീനിയര്‍ പ്രസിഡന്റായും ഐ ഐ എഫ് എല്‍ ഹോള്‍ഡിംഗില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, കൊട്ടക് സെക്യൂരിറ്റീസില്‍ സീനിയര്‍വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

X
Top