കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഇവി മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ജെൻസോൾ എഞ്ചിനീയറിംഗ്

ഡൽഹി: ടേം ഷീറ്റിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും, കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിനും വിധേയമായി യുഎസ് ആസ്ഥാനമായുള്ള ഒരു ഇലക്ട്രിക് വാഹന നിർമ്മാണ സ്റ്റാർട്ടപ്പിലെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ടേം ഷീറ്റിൽ 2022 ജൂലൈ 07 ന് ജെൻസോൾ എഞ്ചിനീയറിംഗ് ഒപ്പുവച്ചു. ഇവി മേഖലയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനാണ് സ്റ്റാർട്ടപ്പിന്റെ ഭൂരിഭാഗം ഓഹരികളും കമ്പനി ഏറ്റെടുക്കുന്നത്. കൂടാതെ ഇവി വിപണിയുടെ അത്യന്തം സ്ഫോടനാത്മകമായ വളർച്ച പിടിച്ചെടുക്കാൻ ജെൻസോലിനെ ഈ ഏറ്റെടുക്കൽ സഹായിക്കും.

ഇന്ത്യയിൽ ആഭ്യന്തരമായി കരുത്തുറ്റ ഇവി നിർമ്മിക്കാനുള്ള ജെൻസോളിന്റെ പദ്ധതി ത്വരിതപ്പെടുത്തുന്നതിനാണ് ഈ നിക്ഷേപം. ഈ ഇടപാടിലൂടെ 24 സാമ്പത്തിക വർഷത്തിൽ 500-600 കോടി രൂപയുടെ വരുമാന വർദ്ധനവ് ജെൻസോൾ പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 12000 കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള പുണെ പ്ലാന്റിൽ ടെക്നോളജി വികസനത്തിനും ഉൽപ്പാദനം ആരംഭിക്കുന്നതിനുമുള്ള ഗവേഷണ-വികസന കേന്ദ്രം (എസ്ഒപി) സ്ഥാപിക്കാനാണ് ജെൻസോൾ ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിനായി 150-ലധികം ഓട്ടോമൊബൈൽ എഞ്ചിനീയർമാരെയും ഡിസൈനർമാരെയും നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു. 

X
Top