വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ജെം ആൻഡ് ജ്വല്ലറി ഷോ

കൊച്ചി: കേരള ജെം ആൻഡ് ജ്വല്ലറി ഷോ(കെജിജിഎസ് എക്സ്പോ 2025)യുടെ 18-ാം പതിപ്പിന് ഇന്ന് തുടക്കമാകുമെന്ന് എക്സ്പോ മാനേജിം​ഗ് ഡയറക്ടർ പി വി ജോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴാം തിയ്യതി വരെ നീളുന്ന പ്രദർശനം കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. രാവിലെ 10 മണിക്ക് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ എംപി അഹമ്മദ്,കല്യാൺ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിം​ഗ് ഡയറക്ടർ ടിഎസ് കല്യാണരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സ്വർണം, പ്ലാറ്റിനം, ഡയമണ്ട്, സിൽവർ ആഭരണങ്ങളുടെ ശേഖരങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 183 ആഭരണ നിർമാതാക്കളാണ് ബി2ബി പരിപാടിയിൽ പങ്കെടുക്കുന്നത്. യുഎഇ, സൗദി അറേബ്യ,ബെഹ്റിൻ,ഖത്തർ,ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവർ ഉൾപ്പടെ പരിപാടിയുടെ ഭാ​ഗമാകും. റീടെയ്ൽ ജ്വല്ലറി വ്യാപാരികളും പ്രൊഫഷണലുകളും ഡിസൈനർമാരും സാങ്കേതിക വിദ​ഗ്ദ്ധരും പങ്കെടുക്കുമെന്ന് കെജിജെഎസ് മാനേജിം​ഗ് ഡയറക്ടർ പി വി ജോസ്, പ്രോ​ഗ്രാം ഡയറക്ടർ മിൽട്ടൻ ജോസ്,ചീഫ് പ്രോ​ഗ്രാം ഓഫീസർ ബിഎൽ ആന്റണി എന്നിവർ പറഞ്ഞു.

X
Top