കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ജിഡിപി വളര്‍ച്ച 13.5%, പ്രതീക്ഷിച്ച തോത് കൈവിട്ടു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) മുന്‍ പാദത്തിലെ 4.1 ശതമാനത്തില്‍ നിന്ന് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 13.5 ശതമാനമായി ഉയര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അനുകൂലമായ അടിസ്ഥാനങ്ങളും സാമ്പത്തിക പുനരുജ്ജീവനവുമാണ് കുതിപ്പിന് കാരണമായത്.

അതേസമയം പ്രതീക്ഷിച്ച തോതിലുള്ള വളര്‍ച്ച രേഖപ്പെടുത്താന്‍ രാജ്യത്തിനായില്ല. ബ്ലുംബര്‍ഗ്, മണികണ്‍ട്രോള്‍ സര്‍വേകള്‍ 15 ശതമാനത്തിന്റെ ജിഡിപി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ 16.2 ശതമാനത്തിന്റെ അനുമാനത്തേക്കാളും കുറവാണ് രേഖപ്പെടുത്തിയ ജിഡിപി.

എന്നിരുന്നാലും, 13.5 ശതമാനം ഇന്ത്യ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കാണ്. ഇതിന് മുന്‍പുള്ള വലിയ വളര്‍ച്ച 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെയാണ്. ശക്തമായ അടിസ്ഥാന പ്രഭാവം മൂലം ആ കാലയളവില്‍ സമ്പദ് വ്യവസ്ഥ 20.1 ശതമാനം വളര്‍ന്നു.

മൊത്തം വളര്‍ച്ച പ്രതീക്ഷിച്ച തോതിലെത്തിയില്ലെങ്കിലും വളര്‍ച്ചാ ഘടകങ്ങളില്‍ പലതും അത്ഭുതകമായ നേട്ടമുണ്ടാക്കി. കാര്‍ഷിക മേഖലയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മൊത്തം കാര്‍ഷിക മൂല്യവര്‍ദ്ധന (ജിവിഎ) ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ 4.5 ശതമാനമായി. തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് കാര്‍ഷിക വളര്‍ച്ച വേഗം.

അടിസ്ഥാന കണക്കുകളുടെ ആനുകൂല്യത്തില്‍ മറ്റ് മേഖലകളും മികച്ച വാര്‍ഷിക വര്‍ദ്ധനവ് പ്രകടമാക്കി. ആഗോള ചരക്ക് വിലയുടെ ആഘാതം പ്രതിഫലിപ്പിച്ച് ഖനന ജിവിഎ വളര്‍ച്ച 6.5 ശതമാനം മാത്രമായി. മുന്‍ പാദത്തില്‍ 0.2 ശതമാനം ചുരുങ്ങിയതിന് ശേഷം ഉല്‍പ്പാദന വളര്‍ച്ച 4.8 ശതമാനമായി ഉയര്‍ന്നു.

എന്നിരുന്നാലും, പ്രതീക്ഷിച്ചതുപോലെ, ക്ലോസ് കോണ്‍ടാക് സേവനങ്ങള്‍ ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. വ്യാപാരം, ഹോട്ടലുകള്‍, പ്രക്ഷേപണ വ്യവസായവുമായി ബന്ധപ്പെട്ട ഗതാഗതം, ആശയവിനിമയം, സേവനങ്ങള്‍ എന്നിവ 25.7 ശതമാനം ഉയരുകയായിരുന്നു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇത് 5.3 ശതമാനം മാത്രമായിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തത്തിലുള്ള ജിവിഎ വളര്‍ച്ച 12.7 ശതമാനമാണ്.

കൃഷി, വനം, മത്സ്യബന്ധനം -4.5 ശതമാനം, മൈനിംഗ്, ക്വാറിയിംഗ്-6.5 ശതമാനം, മാനുഫാക്ച്വറിംഗ്-4.8 ശതമാനം, വൈദ്യുതി, ഗ്യാസ്, മറ്റ് യൂട്ടിലിറ്റികള്‍ -14.7 ശതമാനം, നിര്‍മ്മാണം-16.8 ശതമാനം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം-25.7 ശതമാനം, സാമ്പത്തികം, റിയല്‍എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍-9.2 ശതമാനം, പൊതു ഭരണം, പ്രതിരോധം, മറ്റ് സേവനങ്ങള്‍-26.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍ കൈവരിച്ച നേട്ടം.

ജനുവരി – മാര്‍ച്ച് പാദത്തില്‍ ഈ മേഖലകള്‍ യഥാക്രമം 4.1 ശതമാനം, 6.7 ശതമാനം, -0.2 ശതമാനം, 4.5 ശതമാനം, 2.0 ശതമാനം, 5.3 ശതമാനം, 4.3 ശതമാനം, 7.7 ശതമാനം എന്നിങ്ങനെ ജിഡിപി വളര്‍ച്ചയാണ് കാഴ്ചവച്ചത്. നോമിനല്‍ ജിഡിപി മുന്‍പാദത്തിലെ 14.9 ശതമാനത്തില്‍ നിന്നും 26.7 ശതമാനമായി ഉയര്‍ന്നു.

X
Top