ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരായ അന്വേഷണം രണ്ട് മാസത്തിനുളളില്‍ തീര്‍ക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് കാരണമുണ്ടായ പ്രതിസന്ധിയ്ക്ക് അന്ത്യമാകും.

ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് ലിസ്റ്റഡ് കമ്പനികള്‍ക്ക് ഏകദേശം 135 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടു.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി, സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യോട് നിര്‍ദ്ദേശിച്ചു.

നിലവിലെ അന്വേഷണത്തിന് പുറമെ സെക്യൂരിറ്റി കോണ്‍ട്രാക്ട്സ് റെഗുലേഷന്‍ ചട്ടത്തിലെ 19(എ) വകുപ്പിന്റെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും സെബി നടത്തേണ്ടിവരും.ചെറുകിട നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദഗ്ധ സമിതിയ്ക്കും കോടതി രൂപം നല്‍കി.

ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.റെഗുലേറ്ററി സംവിധാനത്തിന്റെ പോരായ്മകളും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണ് സപ്രെ അധ്യക്ഷനായ സമിതി തയ്യാറാക്കേണ്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒപി ഭട്ട്, വിരമിച്ച ജഡ്ജി ജെപി ദേവദത്ത്, നന്ദന്‍ നിലേകന, സമോശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

X
Top