തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജെബിഎഫ് പെട്രോകെമിക്കൽസിനെ ഏറ്റെടുക്കാനുള്ള ലേലത്തിൽ വിജയിച്ച് ഗെയിൽ ഇന്ത്യ

മുംബൈ: ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (ഐബിസി) പ്രകാരമുള്ള റെസല്യൂഷൻ പ്രക്രിയയിലൂടെ കടന്ന് പോകുന്ന കടക്കെണിയിലായ ജെബിഎഫ് പെട്രോകെമിക്കൽസ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ബിഡിൽ വിജയിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു.

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിനെ ഒരു വിജയകരമായ റെസല്യൂഷൻ അപേക്ഷകനായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കമ്പനിയുടെ റെസല്യൂഷൻ പ്ലാനിന് 100% ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (CoC) അംഗങ്ങളുടെ വോട്ട് ലഭിച്ചിട്ടുണ്ടെന്നും റെസല്യൂഷൻ പ്രൊഫഷണൽ അറിയിച്ചതായി ഗെയിൽ (ഇന്ത്യ) ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

മംഗലാപുരം പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രതിവർഷം 1.25 ദശലക്ഷം ടൺ ശേഷിയുള്ള ശുദ്ധീകരിച്ച ടെറഫ്താലിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനും കമ്മീഷൻ ചെയ്യാനും ലക്ഷ്യമിട്ടാണ് 2008ൽ ജെബിഎഫ് പെട്രോകെമിക്കൽസ് കമ്പനി സ്ഥാപിതമായത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT), അഹമ്മദാബാദ് ബെഞ്ചിന്റെ ഉത്തരവിലൂടെ ഐബിസിയുടെ നിലവിലുള്ള വ്യവസ്ഥകൾക്കും മറ്റ് പ്രസക്തമായ നിയമങ്ങൾക്കും അനുസൃതമായി ഇത് നിലവിൽ കോർപ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് (CIRP) കീഴിലാണ്.

കൂടാതെ, ബിഡിൽ വിജയിച്ചതിനാൽ ഗെയിൽ പെർഫോമൻസ് സെക്യൂരിറ്റി സമർപ്പിക്കേണ്ടതുണ്ടെന്നും. അതിനുശേഷം റെസല്യൂഷൻ പ്രൊഫഷണൽ ഐബിസിയുടെ വ്യവസ്ഥകൾക്കനുസൃതമായി എൻസിഎൽടി, അഹമ്മദാബാദ് ബെഞ്ചിന്റെ അംഗീകാരത്തിനായി ഗെയിലിന്റെ റെസല്യൂഷൻ പ്ലാൻ സമർപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

X
Top