കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് ഗെയില്‍

ന്യൂഡല്‍ഹി: പ്രമുഖ പെട്രോളിയം, വാതക പൊതുമേഖല കമ്പനിയായ ഗെയില്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 634.18 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 81.64 ശതമാനം കുറവാണിത്.

വില്‍പന വരുമാനം 21.66 ശതമാനം ഉയര്‍ന്ന് 33206.62 കോടി രൂപയായി. 1102.37 കോടി രൂപയാണ് എബിറ്റ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.17 ശതമാനം കുറവ്.

ഇപിഎസ് 7.78 രൂപയില്‍ നിന്നും 0.96 രൂപയായി കുറഞ്ഞിട്ടുണ്ട്. കമ്പനി ഓഹരി 110 രൂപയിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 6 മാസത്തില്‍ 22.02 ശതമാനവും ഒരു വര്‍ഷത്തില്‍ 7 ശതമാനവും റിട്ടേണ്‍ നല്‍കി.

X
Top