ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2026ല്‍ ഗഗന്‍യാന്‍ ദൗത്യം ആരംഭിക്കുമെന്ന് ഡോ. എസ്. സോമനാഥ്

ഗന്‍യാന്‍ ദൗത്യം 2026ല്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗന്‍യാനിന്റെ റോക്കറ്റുകള്‍ തയാര്‍. ക്രൂ പരിശീലനങ്ങളെല്ലാം പൂര്‍ത്തിയായി.

സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചെന്നും സോമനാഥ് അറിയിച്ചു. 2040ല്‍ ചന്ദ്രനിലേക്കു ഇന്ത്യയെത്തുന്ന ദൗത്യം ലക്ഷ്യം കാണുമെന്നും അദ്ദേഹം പറഞ്ഞു.

റോക്കറ്റുകള്‍ക്കായി ആവശ്യമായി വരുന്ന ചെലവ് ഭൂരിഭാഗവും അതിന്റെ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളുടേതാണെന്നും അതിനാല്‍ത്തന്നെ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റുകളുടെ നിര്‍മാണത്തിലും അതേപോലെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബഹുദൂരം മുന്നോട്ടുപോയതായി ഡോ. എസ് സോമനാഥ് പറഞ്ഞു.

ബഹിരാകാശ ഗവേഷണ രംഗത്തേയ്ക്ക് സ്വകാര്യ കമ്പനികള്‍ എത്തിയത് നാസയുടെ വളര്‍ച്ചയില്‍ വഴിത്തിരിവായി, അമേരിക്കയുടെ ആ തീരുമാനം നിര്‍ണായകമായിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പറഞ്ഞു. ചൈനയെ അപേക്ഷിച്ചു നമുക്കുള്ള നേട്ടം ജനസംഖ്യയുടെ ഭൂരിഭാഗവും യുവാക്കളാണെന്നതാണ്.

ഇന്ത്യയില്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 200 കവിഞ്ഞു. ഭാവിയില്‍ സിലിക്കണ്‍ വാലി പോലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി മാറാനുള്ള ഒരു കരുത്ത് ഇന്ത്യക്കുണ്ട്. കഴിവും വിദ്യാഭ്യാസവും ലഭ്യമാണ്. പക്ഷേ ആവശ്യമായ ബാഹ്യ പരിസ്ഥിതിയാണ് തയാറാക്കേണ്ടത്.

കേരളം പ്രകൃതി സുന്ദരമാണ്. പക്ഷേ ഇത്തരം അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം പിന്നിലാണ്. ഈ അവസ്ഥ മാറിയാലെ നമ്മുടെ സംസ്ഥാനം വളരൂ. കഴിവുള്ള ആളുകള്‍ക്ക് കുറവില്ല, പക്ഷേ അവര്‍ക്ക് വളരാനും കഴിവു തെളിയിക്കാനുമുള്ള സാഹചര്യമില്ല.

5 മണി കഴിഞ്ഞു ജോലി ചെയ്യുന്ന അധ്യാപകരും കഴിവുകള്‍ തെളിയിക്കാന്‍ കഴിയുന്ന സ്റ്റാര്‍ടപ്പുകളുമാണ് വേണ്ടതെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു.

X
Top