ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

സിംഗപ്പൂർ ആർബിട്രൽ ട്രിബ്യുണലിൽ നിന്ന് തിരിച്ചടി നേരിട്ട് ഫ്യൂച്ചർ ഗ്രൂപ്പ്

ഡൽഹി: ആമസോണിനെതിരായ ആർബിട്രേഷൻ നടപടികൾ ഒഴിവാക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ അപേക്ഷ സിംഗപ്പൂർ ആർബിട്രൽ ട്രിബ്യൂണൽ നിരസിച്ചു. കൂടാതെ, മദ്ധ്യസ്ഥത തുടരാൻ അനുവദിക്കുകയും ഫ്യൂച്ചർ ഗ്രൂപ്പിനെതിരായ ആമസോണിന്റെ ഹർജി കേൾക്കുകയും ചെയ്യുമെന്ന് ട്രൈബ്യൂണൽ അറിയിച്ചു. ആമസോണിന്റെ നിക്ഷേപത്തിനുള്ള അനുമതി താൽക്കാലികമായി നിർത്തിവച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് ചൂണ്ടിക്കാട്ടി ഫ്യൂച്ചർ ഗ്രൂപ്പ് ആർബിട്രേഷൻ നടപടികൾ അവസാനിപ്പിക്കാൻ ട്രിബ്യുണലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോൾ ഫ്യൂച്ചർ ഗ്രൂപ്പിന് തിരിച്ചടി നേരിടേണ്ടി വന്നത്. പൂർണ്ണമായ വെളിപ്പെടുത്തലിന്റെ അഭാവം ചൂണ്ടിക്കാട്ടി 2021 ഡിസംബറിൽ, ഫ്യൂച്ചറിലെ ആമസോണിന്റെ നിക്ഷേപത്തിനുള്ള അനുമതി സിസിഐ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രൊമോട്ടറായ എഫ്‌സിപിഎല്ലിലെ ആമസോണിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചുള്ള സിസിഐ ഉത്തരവ് എൻസിഎൽഎടി കഴിഞ്ഞ തിങ്കളാഴ്ച ശരിവച്ചിരുന്നു.

2020 ഒക്ടോബറിലെ സിംഗപ്പൂർ എമർജൻസി ആർബിട്രേറ്ററുടെ അവാർഡിനെ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) മാനിച്ചില്ലെന്നും, അവാർഡ് ലംഘിച്ച് എഫ്ആർഎലുമായി ഒരു ചട്ടക്കൂട് കരാറിൽ ഏർപ്പെടാൻ വായ്പക്കാർക്ക് കഴിയില്ലെന്നും ആമസോൺ വാദിച്ചിരുന്നു. എഫ്ആർഎൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് ആമസോൺ സിംഗപ്പൂരിലെ എമർജൻസി ആർബിട്രേറ്ററെ സമീപിച്ചത്. അതേസമയം, ഫ്യൂച്ചർ ഗ്രൂപ്പ് സിംഗപ്പൂർ ട്രൈബ്യൂണലിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കാമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. 

X
Top