പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി ഫ്യൂച്ചർ എന്റർപ്രൈസ്

മുംബൈ: നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻ‌സി‌ഡി) കുടിശ്ശികയായ 1.42 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി പ്രതിസന്ധിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്ഥാപനമായ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (എഫ്‌ഇഎൽ). 2022 ജൂൺ 6-ന് നൽകേണ്ട എൻ‌സി‌ഡികളുടെ പലിശയുമായി ബന്ധപ്പെട്ട ബാധ്യതകൾ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നനും, 2021 ഡിസംബർ 6-നും 2022 ജൂൺ 5-നും ഇടയിൽ 182 ദിവസത്തേക്കുള്ള പലിശയായിരുന്നു അടയ്‌ക്കേണ്ടിയിരുന്നതെന്നും കമ്പനി ഒരു റെഗുലേറ്ററി അപ്‌ഡേറ്റിൽ പറഞ്ഞു.

അടുത്ത കാലത്ത് ഫ്യൂച്ചർ എന്റർപ്രൈസസ് നിരവധി തിരിച്ചടവുകളിൽ വീഴ്ച വരുത്തിയിരുന്നു. നേരത്തെ മെയ് 18 ന് എൻ‌സി‌ഡികൾക്കുള്ള 1.06 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി എഫ്‌ഇഎൽ അറിയിച്ചിരുന്നു. ഇത് 23 കോടിയുടെ അടിസ്ഥാന തുകയ്ക്ക് 182 ദിവസത്തേക്കാണ് പലിശ അടയ്‌ക്കേണ്ടിയിരുന്നത്. ഇതിന് മുമ്പ് മെയ് 14 ന് എൻ‌സി‌ഡികളുടെ 8.94 ലക്ഷം രൂപ പലിശ അടയ്ക്കുന്നതിൽ എഫ്‌ഇഎൽ പരാജയപ്പെട്ടിരുന്നു.

ബുധനാഴ്ച, ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് ഓഹരികൾ 3 ശതമാനത്തിന്റെ നേട്ടത്തിൽ 2.70 രൂപയിലെത്തി.

X
Top