വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

രാജ്യത്തെ ഇന്ധന വില്പനയിൽ 6.1% വളർച്ച

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് ജൂലായിൽ 2021 ജൂലായേക്കാൾ 6.1 ശതമാനം വർദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്.

17.62 മില്യൺ ടണ്ണാണ് ജൂലായിലെ വില്പന. അതേസമയം, ജൂണിലെ 18.68 മില്യൺ ടണ്ണിനേക്കാൾ 5.7 ശതമാനം കുറവാണിത്.

ജൂലായിൽ പെട്രോൾ വില്പന വാർഷികാടിസ്ഥാനത്തിൽ 6.8 ശതമാനം ഉയർന്ന് 2.81 മില്യൺ ടണ്ണിലെത്തി. എൽ.പി.ജി വില്പന 1.7 ശതമാനം ഉയർന്ന് 2.41 മില്യൺ ടണ്ണായി. നാഫ്‌ത വില്പന 6.2 ശതമാനം താഴ്‌ന്ന് 1.14 മില്യൺ ടണ്ണുമായിട്ടുണ്ട്.

റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ വില്പന 1.4 ശതമാനവും ഫ്യുവൽ ഓയിൽ വില്പന 19.8 ശതമാനവും മെച്ചപ്പെട്ടു.

X
Top