ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ധനക്ഷമത പരിശോധനയിലെ തട്ടിപ്പ് അവസാനിക്കുന്നു

ന്യൂഡൽഹി: ഇന്ധനക്ഷമത പരിശോധനയിലെ തട്ടിപ്പ് അവസാനിപ്പിക്കാന്‍ കേന്ദ്രം. എആര്‍എഐ വഴിയുള്ള ഇന്ധനക്ഷമത പരിശോധന രീതിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്ര ഉപരിതല ഗതാഗത ദേശീയ പാതാ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

പുതിയ കരടു നിര്‍ദേശപ്രകാരം എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടേയും എയര്‍ കണ്ടീഷന്‍ ഓണാക്കിയും ഓഫാക്കിയുമുള്ള ഇന്ധനക്ഷമത പരിശോധന നടത്തണം. ഇതോടെ യഥാര്‍ഥ സാഹചര്യങ്ങളിലെ ഇന്ധനക്ഷമതയും എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയും തമ്മിലുള്ള അന്തരം കുറയുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ കരടു നിര്‍ദേശം അനുസരിച്ച് 2026 ഒക്ടോബര്‍ ഒന്നു മുതലാണ് കാറുകള്‍ അടങ്ങുന്ന എം1 വിഭാഗത്തിലെ വാഹനങ്ങളുടെ ഇന്ധന ക്ഷമത പരിശോധനയില്‍ മാറ്റം വരുക. ഈ വിഭാഗത്തിലെ വാഹനങ്ങളുടെ ഇന്ധനക്ഷമത എസി ഓണാക്കിയും ഓഫാക്കിയും പരിശോധിച്ച് രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. എഐഎസ്-213ല്‍ വരുത്തിയ മാറ്റങ്ങളാണ് പുതിയ നിര്‍ദേശങ്ങളായി മാറിയിരിക്കുന്നത്.

ഡ്രൈവര്‍ അടക്കം എട്ടു പേര്‍ വരെ സഞ്ചരിക്കാവുന്ന യാത്രാ വാഹനങ്ങളാണ് എം1 വിഭാഗത്തില്‍ പെടുക. അതുകൊണ്ടുതന്നെ ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി, എംപിവി തുടങ്ങിയ വിവിധ കാര്‍ വിഭാഗങ്ങളെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കാറുകളുടെ എആര്‍എഐ ഇന്ധനക്ഷമത പരിശോധന ഒക്ടോബര്‍ ഒന്നു മുതല്‍ മാറുകയും ചെയ്യും.

നിലവില്‍ കാറുകളിലെ ഇന്ധനക്ഷമത പരിശോധിക്കുന്നത് എയര്‍ കണ്ടീഷനിങ് ഓഫാക്കിയ ശേഷമാണ്. രാജ്യാന്തര രീതികള്‍ ഇന്ത്യയിലും പിന്തുടരുന്നുവെന്നാണ് കാര്‍ നിര്‍മാതാക്കള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും റോഡിലെ ഇന്ധനക്ഷമതയും തമ്മില്‍ പല മോഡലുകള്‍ക്കും വലിയ അന്തരമുണ്ടെന്നത് ഉപഭോക്താക്കളുടെ കാലങ്ങളായുള്ള പരാതിയാണ്. ഈ പരാതി കണക്കിലെടുത്തുള്ള നടപടിക്കും കൂടുതല്‍ കാര്യക്ഷമമായ ഇന്ധനക്ഷമത പരിശോധനക്കുമാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

ഇന്ത്യയില്‍ വാഹനം നിര്‍മിക്കുന്നവര്‍ക്കും ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഭാവിയില്‍ എസി ഓണാക്കിയും ഓഫാക്കിയും ഇന്ധനക്ഷമത പ്രത്യേകമായി നല്‍കേണ്ടി വരും. ഇത് വാഹനത്തിന്റെ മാനുവലിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യക്തമായി രേഖപ്പെടുത്തേണ്ടിയും വരും.

എഐഎസ്-2013 പ്രകാരമായിരിക്കും ഇന്ധനക്ഷമത പരിശോധന നടത്തുകയെന്നും കരടു വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നിര്‍ദേശം നടപ്പിലാവുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലെ കാറുകളുടെ ഇന്ധക്ഷമത കൂടുതല്‍ കൃത്യമാവുമെന്ന് പ്രതീക്ഷിക്കാം.

X
Top