ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റാലിയെ നയിക്കുന്ന ഘടകങ്ങള്‍

കൊച്ചി: റാലിയെ നയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: യുഎസ് സമ്പദ്വ്യവസ്ഥയുടെ മികച്ച പ്രകടനവും മാന്ദ്യഭീതി അകുന്നതുമാണ് അതില്‍ പ്രധാനം, ഡോ വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിക്കുന്നു. രണ്ട്, എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍)കളുടെ വാങ്ങല്‍. കഴിഞ്ഞ എട്ട് ട്രേഡിംഗ് ദിവസങ്ങളില്‍ അവര്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തി.

13825 കോടി രൂപയുടെ അറ്റവാങ്ങലാണ് എഫ്‌ഐഐ നടത്തിയത്. മൂന്ന്, ശക്തമായ ജിഎസ്ടി കളക്ഷനുകള്‍, പിഎംഐ , ഇന്ധന ഉപഭോഗം, വായ്പാ വളര്‍ച്ച തുടങ്ങിയ മാക്രോ സൂചകങ്ങള്‍. ഉയര്‍ന്നുവരുന്ന രൂപയ്ക്കൊപ്പം ഈ പോസിറ്റീവുകള്‍ റാലി നിലനിര്‍ത്തുന്നു.

എന്നാല്‍ ഒരു മാസം മുമ്പ് ഉണ്ടായിരുന്ന കുതിച്ചുചാട്ടം ഇപ്പോഴില്ല. ആ കാലയളവില്‍ മൂല്യനിര്‍ണയം ആകര്‍ഷകമായിരുന്നു. മൂല്യനിര്‍
ണ്ണയം ഈ ബുള്‍മാര്‍ക്കറ്റിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഓഹരികള്‍ക്ക് വിലകൂടിയാല്‍ നേട്ടങ്ങള്‍ തിരുത്തപ്പെടാം.

X
Top