ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതല്‍, 53 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓണത്തിന് മഞ്ഞക്കാർഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതല്‍ വിതരണം ആരംഭിക്കും. ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പിന്റെയും സപ്‌ളൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച്‌ മുൻഗണനേതര വിഭാഗത്തിന് സ്‌പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം മൂന്ന് ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ട് മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.

X
Top