വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഐപിഒ വിപണിയിലേക്ക്‌ വിദേശ നിക്ഷേപം പ്രവഹിക്കുന്നു

മുംബൈ: പ്രാഥമിക വിപണിയില്‍ വിദേശ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപം 23 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുന്നതാണ്‌ നവംബറില്‍ കണ്ടത്‌. 7688 കോടി രൂപയാണ്‌ അവര്‍ ഐപിഒ വിപണിയില്‍ ഈ മാസം നിക്ഷേപിച്ചത്‌.

അതേ സമയം ദ്വീതിയ വിപണിയില്‍ 378.19 കോടി രൂപ മാത്രമാണ്‌ നവംബറില്‍ നിക്ഷേപിച്ചത്‌. ഐപിഒകളും ഫോളോ ഓണ്‍ പബ്ലിക്‌ ഓഫറുകളും ബോണസ്‌ ഇഷ്യുകളും റൈറ്റ്‌ ഇഷ്യുകളും ഓഫര്‍ ഫോര്‍ സെയിലുകളും ഉള്‍പ്പെട്ടതാണ്‌ പ്രാഥമിക വിപണി.

സെപ്‌റ്റംബര്‍ ഒന്നിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ദ്വിതീയ വിപണിയില്‍ നിന്ന്‌ 51,697 കോടി രൂപയാണ്‌ പിന്‍വലിച്ചത്‌. അതേ സമയം ഇക്കാലയളവില്‍ പ്രാഥമിക വിപണിയില്‍ 11,051 കോടി രൂപ നിക്ഷേപിച്ചു.

കഴിഞ്ഞ മൂന്ന്‌ മാസം കൊണ്ട്‌ നിഫ്‌റ്റി 1.8 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌. 2021 ഡിസംബറിനു ശേഷം പ്രാഥമിക വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ ദ്വിതീയ വിപണിയില്‍ കണ്ടത്‌. നവംബറില്‍ 11 കമ്പനികള്‍ ഐപിഒ വഴി 12,767 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

കഴിഞ്ഞ ആഴ്‌ച ഐപിഒ വിപണിക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷം തന്നെയായിരുന്നു. 7380 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്‌ നടത്തിയ അഞ്ച്‌ ഐപിഒകള്‍ക്ക്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌ 2.6 ലക്ഷം കോടി രൂപയുടെ അപേക്ഷകളാണ്‌.

പ്രാഥമിക വിപണിയിലേക്ക്‌ ഇത്രയും അധികം അപേക്ഷകള്‍ പ്രവഹിക്കുന്നത്‌ ചരിത്രത്തില്‍ ആദ്യമായാണ്‌.

X
Top