ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

എഫ്പിഐ വില്‍പന മൂന്നുമാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ജനുവരി ആദ്യ പകുതിയില്‍ 150.68 ബില്യണ്‍ രൂപ (1.85 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ത്യന്‍ ഇക്വിറ്റികള്‍ ഓഫ്ലോഡ് ചെയ്തു. 2022 സെപ്തംബര്‍ അവസാനത്തിന് ശേഷമുള്ള ഏറ്റവും വലിയ വിറ്റഴിക്കലാണിത്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് ഡാറ്റകള്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ആകര്‍ഷകമായ ചൈന, തായ് വാന്‍ വിപണികള്‍, മാന്ദ്യഭീതി തുടങ്ങിയവയാണ് എഫ്പിഐകളെ അറ്റവില്‍പനക്കാരാക്കിയത്. ഇതോടെ
2023 ജനുവരി 1 – ജനുവരി 15 വരെയുള്ള കാലയളവില്‍ നിഫ്റ്റി50 1 ശതമാനം പോയിന്റ് നഷ്ടപ്പെടുത്തി. 2022 ല്‍ ആഗോളവിപണികളെ വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ വിപണി നടത്തിയത്.

ഇതോടെ മൂല്യനിര്‍ണ്ണയം കനത്തതാവുകയായിരുന്നു. ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് സൂചികയിലെ ഇന്ത്യയുടെ വെയ്‌റ്റേജ് ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് കുറച്ചിട്ടുണ്ട്.

മേഖലകളില്‍, സാമ്പത്തികരംഗമാണ് വലിയ തോതില്‍ വില്‍പന നേരിട്ടത്. വിദേശ നിക്ഷേപകര്‍ 67.01 ബില്യണ്‍ രൂപയുടെ സാമ്പത്തിക ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ഐടിയില്‍ ഇത് 34.57 ബില്യണ്‍ രൂപയുടേതും എണ്ണ, വാതക ഉപഭോഗ ഇന്ധനങ്ങളില്‍ 28.25 ബില്യണ്‍ രൂപയുടേതുമാണ്. അതേസമയം 25.18 ബില്യണ്‍ രൂപയുടെ ലോഹ ഇക്വിറ്റികള്‍ വിദേശ നിക്ഷേപകര്‍ സമാഹരിച്ചു.

എഫ്പിഐകള്‍ താല്‍പര്യം പ്രകടിപ്പിച്ച ഒരേയൊരു മേഖല ലോഹമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ലോഹ ഉപഭോക്താവായ് ചൈന വീണ്ടും തുറക്കുന്നതാണ് ലോഹ ഓഹരികളെ ആകര്‍ഷകമാക്കിയത്.

X
Top