ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

അദാനി കമ്പനികളിലെ വിദേശ നിക്ഷേപങ്ങളിൽ വൻ വർധനയുണ്ടായെന്ന് സെബി

മുംബൈ: അദാനിയുടെ ആറ് കമ്പനികളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയെന്ന് സെബി കണ്ടെത്തൽ.

അദാനി എന്റർപ്രൈസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി പോർട്സ് എന്നിവയിലാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിൽ വൻ വർധനയുണ്ടായെന്ന് സെബി കണ്ടെത്തിയത്. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

അദാനി എന്റർപ്രൈസിൽ 2020 സെപ്റ്റംബറിൽ 133 വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരാണ് നിക്ഷേപം നടത്തിയതെങ്കിൽ മാർച്ചിൽ ഇത് 410 ആയി ഉയർന്നു. അദാനി ഗ്യാസിലെ നിക്ഷേപകരുടെ എണ്ണം 63ൽ നിന്നും 532 ആയാണ് ഉയർന്നത്.

അദാനി ട്രാൻസ്മിഷനിലെ നിക്ഷേപകരുടെ എണ്ണം 62ൽ നിന്നും 431 ആയാണ് ഉയർന്നത്. അദാനി ഗ്രീനിലെ നിക്ഷേപകരുടെ എണ്ണം 94ൽ നിന്നും 581 ആയി ഉയർന്നു.

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സെബി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.

അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപങ്ങളും മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് നിയമങ്ങളിലും ലംഘനം നടന്നെന്ന ഹിൻഡൻബർഗ് ആരോപണവും സെബി അന്വേഷിക്കുന്നുണ്ട്.

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ പല വിദേശനിക്ഷേപകർക്കും കമ്പനിയുടെ പ്രൊമോട്ടർമാരുമായി ബന്ധമുണ്ടെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

X
Top