Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ആൻഡ്രോയ്‌ഡിൽ നാല് പുത്തൻ ഫീച്ചറുകൾ കൂടി

ൻഡ്രോയ്‌ഡിൽ നാല് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഗൂഗിൾ. ഇവ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം.

വരും കാലങ്ങളിൽ തന്നെ ഇവ ആൻഡ്രോയ്‌ഡ് യൂസർമാർക്ക് ലഭ്യമാകും.

പുത്തൻ ഫീച്ചറുകൾ:

  1. കാഴ്‌ചയില്ലാത്തവരും കാഴ്‌ച കുറവുള്ളവരുമായവരെ ലക്ഷ്യമിട്ട് ഗൂഗിൾ ടോക്‌ബാക് എന്നൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങളെ ഓഡിയോ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ഫീച്ചർ ചെയ്യുക. ജെമിനി എഐ മോഡ‍ലുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.
  2. സർക്കിൾ ടു സെർച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിൻറെ ട്രാക്ക് നെയിം, ആർട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചർ വഴി ലഭ്യമാകും. നാവിഗേഷൻ ബാറിൽ ലോംഗ് പ്രസ് ചെയ്താൽ സർക്കിൾ ടു സെർച്ച് ഫീച്ചർ ആക്റ്റീവാകും.
  3. ലിസൺ ടു വെബ്‌ പേജസ്- ഏറെ നീണ്ട വെബ്‌പേജ് ഫലങ്ങൾ വായിക്കുക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ഇത് ഒഴിവാക്കി ക്രോം സെർച്ച് ഫലം ഓഡിയോയായി അവതരിപ്പിക്കുകയാണ് ഈ ഫീച്ചർ ചെയ്യുക. നിങ്ങൾക്ക് ഉചിതമായ വേഗം, ഭാഷ, ശബ്ദം എന്നിവ ഇതിനായി തെരഞ്ഞെടുക്കാം.
  4. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആൻഡ്രോയ്‌ഡിലേക്ക് ഗൂഗിൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അമേരിക്കയിലാണ് ആദ്യ ഘട്ടത്തിൽ ഇത് പ്രാബല്യത്തിൽ വരിക. ഭൂചലനം അനുഭവപ്പെടുന്നതിന് സെക്കൻഡുകൾ മുമ്പാണ് ഈ മുന്നറിയിപ്പ് ഫോണുകളിലേക്ക് എത്തുക. ചലനം അവസാനിക്കുന്നയുടൻ ഇനിയെന്ത് ചെയ്യണം എന്ന കാര്യം നിങ്ങൾക്ക് ചോദിച്ചറിയാനും വഴിയുണ്ട്.

X
Top